ക്രോമയില്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍

കൊച്ചി: ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഓമ്നി ചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍ പ്രഖ്യാപിച്ചു. 

ആഗസ്റ്റ് 16 വരെ നീണ്ടു നില്‍ക്കുന്ന ഈ സെയിലില്‍ സ്മാര്‍ട്ട് ടിവികള്‍, വാഷിങ് മെഷ്യനുകള്‍, ലാപ്ടോപുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, സൗണ്ട്ബാറുകള്‍, ടാബ് ലെറ്റുകള്‍, അസസ്സറികള്‍, പ്രിന്‍ററുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കും സാംസങ്, എച്ച്പി, അസൂസ്, എയ്സര്‍, എല്‍ജി, ആപ്പിള്‍, വോള്‍ട്ടാസ്, റെഡ്മി, ഓപ്പോ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കും ക്രോമ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്കും ആകര്‍ഷകങ്ങളായ ഡീലുകളും ഓഫറുകളും ലഭിക്കും. ക്രോമയുടെ 265-ല്‍ ഏറെ സ്റ്റോറുകളിലും വെബ്സൈറ്റായ croma.com -ലും ഇതു ലഭ്യമാണ്.

ക്രോമ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളിലും സൂപ്പര്‍ ഓഫറുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. 20 ശതമാനം വരെ കാഷ്ബാക്ക്, 24 മാസം വരെയുള്ള ലളിതമായ ഇഎംഐ തുടങ്ങിയവയാണ് സ്മാര്‍ട്ട് ടിവികള്‍, ലാപ്ടോപുകള്‍, വാഷിങ് മിഷ്യനുകള്‍, എസി, റഫ്രിജറേറ്റര്‍, സ്മാര്‍ട്ട് ഫോണ്‍, ആപ്പിള്‍ ഐപാഡ് തുടങ്ങിയവയ്ക്കായി അവതരിപ്പിച്ചിട്ടുള്ളത്. ഓഡിയോ വിഭാഗത്തില്‍ 80 ശതമാനം വരേയും മൊബൈല്‍ അസസ്സറികളില്‍ 50 ശതമാനം വരെയും ഇളവു നേടാനാവും.

തെരഞ്ഞെടുത്ത ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ പത്തു ശതമാനം ഡിസ്ക്കണ്ടും 24 മാസം വരെയുള്ള ലളിതമായ ഇഎംഐയും നേടാനാവും.

ക്രോമ എക്സ്ക്ലൂസീവ് 1.5 ടണ്‍ 3 സ്റ്റാര്‍ ഇന്‍വര്‍ട്ടര്‍ എസി 28,990 രൂപ, ക്രോമ അള്‍ട്രാ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി 55 ഇഞ്ച് ടിവി 29,990 രൂപ തുടങ്ങിയ നിരവധി ആനുകൂല്യങ്ങള്‍ ഈ കാലയളവില്‍ നേടാനാകും.