ക്രിക്കറ്റ് സോഫ്റ്റ് വെയറുമായി ഇന്റല്‍ സോഫ്റ്റ്

ന്യൂഡൽഹി: ഇന്റഗ്രാ ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് സോഫ്റ്റ് വെയര്‍, സ്‌പോര്‍ട്‌സ് (ക്രിക്കറ്റ്) സോഫ്റ്റ് വെയര്‍ അവതരിപ്പിച്ചു. ബിഎസ്ഇ ലിസ്റ്റഡ് സംരംഭമായ ഇന്റല്‍ സോഫ്റ്റ്, മുന്‍ നിര ഗെയിമിങ്ങ് സൊലൂഷന്‍സ് സേവന ദാതാക്കളാണ്. ഇന്ത്യന്‍ ബിസിനസ് മേഖലയിലെ വിപുലമായ ഐടി സേവനദാതാക്കള്‍ കൂടിയാണ് ഇന്റഗ്രാ.

ഡെസ്‌ക്ക്‌ടോപ്പുകള്‍, ഡാറ്റാ സെക്യൂരിറ്റി, ഹെല്‍പ്- ഡസ്‌ക്ക് സപ്പോര്‍ട്ട് എന്നീ മേഖലകള്‍ സെര്‍വേഴ്‌സ്, ബാക്അപ്‌സ് നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ എന്നീ സേവനങ്ങള്‍ വഴി ശക്തമാക്കാനും സംവിധാനം ഉണ്ട്.

ഇക്കൊല്ലം മാര്‍ച്ചില്‍ ഇന്റല്‍ സോഫ്റ്റ് അവതരിപ്പിച്ച സോഫ്റ്റ് വെയര്‍ ഗെയിം പ്ലാറ്റ്‌ഫോമായ ക്രിക്കറ്റ് ഫാന്റസിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. പുതിയ ഉല്പന്നങ്ങളുടെ പോര്‍ട്ട് ഫോളിയോയുടെ മൂല്യം 2022-ഒന്നാം പാദത്തില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.

വന്‍ ഡിമാന്‍ഡും, ഉയര്‍ന്ന സാധ്യതകളും മികച്ച മാര്‍ജിനും പുതിയ ഉല്പന്നത്തിന്റെ വിപണന സാധ്യതകള്‍ ഇരട്ടിയാക്കുമെന്നാണ് സൂചന. കേവലം ഒരു ചെറുകിട സ്ഥാപനമായ ഇന്റല്‍ സോഫ്റ്റ്, നസ്‌റാ പോലുള്ള വന്‍കിട കമ്പനികള്‍ക്കൊപ്പം എത്തുമെന്നാണ് പ്രതീക്ഷ. നസ്‌റായുടെ വിപണി മൂലധനം 800 കോടി രൂപയാണ്.

ഗവേഷണത്തിനും പുതിയ ഉല്പന്ന വികസനത്തിനുമായി 50 കോടി രൂപ കണ്ടെത്താനാണ് ഇന്റല്‍ സോഫ്റ്റിന്റെ ശ്രമം. വിദേശനിക്ഷേപം സ്വീകരിക്കുന്നതിനും കമ്പനിക്ക് അനുമതി ഉണ്ട്. ആഗോള താലത്തില്‍ മഹാമാരി എല്ലാ ബിസിനസുകളെയും തകര്‍ത്തുവെങ്കിലും പിടിച്ചു നില്‍ക്കാന്‍ ഐടി മേഖലയ്ക്കു കഴിഞ്ഞു. ഐടി വരുമാനം 2021 സാമ്പത്തിക വര്‍ഷം 194 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആയിരുന്നു. പ്രതിവര്‍ഷം 2.3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

ആഭ്യന്തര ഐടി വ്യവസായ രംഗം 45 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റേതാണ്. 2021 സാമ്പത്തിക വര്‍ഷം ഇത് 150 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് സൂചന. ഗാര്‍ട്‌നാര്‍ നല്കുന്ന റിപ്പോര്‍ട്ട് നോക്കിയാല്‍ ഇന്ത്യയിലെ ഐടി മേഖല 2021-ല്‍ 93 ബില്യണ്‍ ഡോളര്‍ നേടും. 7.3 ശതമനം പ്രതിവര്‍ഷ വളര്‍ച്ച.

ഇന്റല്‍ സോഫ്റ്റിന് ഇന്ത്യന്‍ വിപണിയില്‍ നിര്‍ണായക സ്വാധീനം ഉണ്ട്. 45-50 കോടി രൂപയാണ് വിപണി മൂലധനം. ഓരോ വര്‍ഷവും 40 ശതമാനം വില്പന വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ലാഭം 62 ശതമാനം വരും. ഇപ്പോള്‍ തന്നെ വിവിധ കമ്പനികളില്‍ നിന്നും വലിയൊരു സ്റ്റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഇന്റല്‍ സോഫ്റ്റ് പ്രതീക്ഷിക്കുന്നുണ്ട്.