സിപിഎമ്മിന്റെ അക്രമത്തെ ചെറുത്ത് തോൽപ്പിക്കും- ആര്യാടൻ ഷൗക്കത്ത്

തിരൂരങ്ങാടി: കെ.പി.സി.സി പ്രസിഡന്റിനും കോൺഗ്രസ് നേതാക്കൾക്കും ഓഫീസുകൾക്കും നേരെ സിപിഎം നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും അക്രമങ്ങളെ ജനാധിപത്യ രീതിയിൽ ചെറുത്ത് തോൽപ്പിക്കുമെന്നും കെ.പി.സി.സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

ചേളാരിയിൽ മൂന്നിയൂർ മണ്ഡലം കോൺഗ്രസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്യാടൻ ഷൗക്കത്ത്.

മണ്ഡലം പ്രസിഡന്റ് കെ. മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, സി.കെ. ഹരിദാസൻ, ഷൗക്കത്ത് മുള്ളുങ്ങൽ, മൊയ്തീൻ മൂന്നിയൂർ, പി.വി. അഷ്റഫ്, കെ.വി. ഹംസ, കെ.പി. മുഹമ്മദ്, കെ.വി ജയൻ, എം.പി. മുഹമ്മദ് കുട്ടി, എ.വി. അക്ബറലി എന്നിവർ സംസാരിച്ചു.