കേരളത്തിലെ ചില്ലറ വ്യാപാരികളടക്കമുളളവർക്ക് ഉല്പന്നങ്ങൾ വില്ക്കുവാനായി ക്ലസ്റ്റർ ഓഫർ.കോം

എ വി ഫർദിസ്

കോഴിക്കോട്: കേരളത്തിലെ ഗ്രാമങ്ങളിലെ ചില്ലറ വ്യാപാരികളടക്കമുളളവർക്ക് അവരുടെ ഉല്പന്നങ്ങൾ വില്ക്കുവാനായുള്ള പുതിയ ഇ കൊമേഴ്സ് പ്ലാറ്റ് ഫോമായ ക്ലസ്റ്റർ ഓഫർ.കോമിന് തുടക്കമായി.

കോർപറേറ്റ് ഭീമൻ മാരുടെ ഓൺലൈൻ മേഖലയിലെ നീരാളിപ്പിടുത്തത്തിൽ നിന്ന് പ്രാദേശിക കച്ചവടക്കാർക്ക് താങ്ങായി കേരളത്തിന്റെ സ്വന്തം ഇകൊമോഴ്സ് പ്ലാറ്റ് ഫേമമായി ക്ലസ്റ്ററിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലോഞ്ചിങിനോടനുബന്ധിച്ച് കോഴിക്കോട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ അബ്ദുൾ ഗഫൂർ പറഞ്ഞു.

വ്യാപാര സ്ഥാപനങ്ങൾക്ക് പുറമെ ഹോട്ടലുകൾ, കാറ്ററിംഗ്‌, ഓട്ടോ, ടാക്സി സർവീസ്, കെട്ടിട നിർമാണം, അഡ്വക്കേറ്റ്സ്, ഡോക്ടേർസ് ക്ലിനിക്കുകൾ തുടങ്ങി മൊബൈൽ റീചാർജിംഗ്, ഇലക്ടി സിറ്റി ബില്ലടക്കമുള്ളവയുടെ പേയ്മെന്റ് വരെ ഈ സംവിധാനത്തിലൂടെ ചെയ്യുവാൻ സാധിക്കുമെന്ന് ഇദ്ദേഹം പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ എം.ഡി. യെ കൂടാതെ എസ്.ആർ അർജുനൻ, നൗഫാസ്. പി, ഹലീമ മൻസൂർ, വി പി എം ഇബ്രാഹീം എന്നിവരും പങ്കെടുത്തു.