പ്ലസ് ടു കഴിഞ്ഞ് ഉപരി പഠനം; സിജി കരിയർ സെമിനാർ ശ്രദ്ധേയമായി

ചേവായൂർ: പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിനുള്ള പല വഴികളെക്കുറിച്ച് സിജി (സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) കോഴിക്കോട് ചേവായൂരിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് പ്രോഗ്രാം, കാസറഗോഡ് മുതൽ ആലപ്പുഴ വരെയുള്ള വിവിധ ജില്ലകളിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഓരോ വ്യക്തിക്കും ഇണങ്ങിയ കരിയർ തെരഞ്ഞെടുക്കുന്നതിനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ, ഹ്യൂമാനിറ്റീസ്, കൊമേഴ്സ്, സയൻസ് ഗ്രൂപ്പുകൾക്ക് ശേഷം പോകാവുന്ന പരമ്പരാഗത കോഴ്സുകളും പ്രൊഫഷണൽ കോഴ്സുകളും, അവയുടെ തൊഴിൽസാധ്യതകൾ, തുടങ്ങിയവ വിശദീകരിച്ച ക്ലാസിൽ മുന്നൂറിലേറെ പേർ പങ്കെടുത്തു.

സിജി അഡ്മിനിസ്ട്രേറ്റർ അനസ് ബിച്ചു ഉദ്ഘാടനം നിർവഹിച്ചു. കരിയർ ഡിവിഷൻ ഡയറക്ടർ എം വി സക്കറിയ, ചീഫ് കരിയർ കൗൺസിലർ റംല ബീവി, കരിയർ കൗൺസിലർ സബിത എം എന്നിവർ ക്ലാസ് നയിച്ചു. സംശയ നിവാരണത്തിനുള്ള അവസരം വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രയോജനപ്പെടുത്തി. അഭിരുചി പരീക്ഷയെ കുറിച്ച് റമീം പി.എ. വിശദീകരിച്ചു.

ചിത്രം: പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി സിജി (സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ) സംഘടിപ്പിച്ച ച്ച ഉപരിപഠന മാർഗ്ഗനിർദ്ദേശ ശിൽപ്പശാലയുടെ സദസ്സ്.