
ചീരാൽ: പുതുതായി നിര്‍മ്മിച്ച ചീരാല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യു വകുപ്പ് മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു.
വില്ലേജ് ഓഫീസുകള്‍ അടക്കമുളള റവന്യൂ കേന്ദ്രങ്ങളെ സ്മാര്‍ട്ടാകുനുളള നടപടികള്‍ പുരോഗമിക്കുകയാണ്. വില്ലേജുകളുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ വിദ്യാലയങ്ങളിലെ പി.ടി.എ സമിതികള്‍ പോലെയും ആശുപത്രികളിലെ മാനേജ്മെന്റ് സമിതി പോലെയും വില്ലേജ് സമിതികള്‍ക്ക് ഇടപെടലുകള്‍ നടത്താന്‍ സാധിക്കണം.
ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ അടക്കമുളള എല്ലാ വില്ലേജ് ഓഫീസുകളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതിനുളള നടപടികള്‍ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടർ, എ.ഡി.എം എന്‍.ഐ ഷാജു, സബ്കളക്ടര്‍ ആര്. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, ജില്ലാ പഞ്ചായത്തംഗം അമല്‍ ജോയി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്.
0 Comments