പി സി സൈഫുദ്ദീന് ചാലിയാർ ദോഹ യാത്രയയപ്പ് നൽകി

ദോഹ: മൂന്നര വര്‍ഷത്തെ പ്രവാസം ജീവതം അവസാനിപ്പിച്ച് നാട്ടിലേക് മടങ്ങുന്ന ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് പി സി സൈഫുദ്ദീന്‌ ചാലിയാർ ദോഹ യാത്രയയപ്പ് നൽകി. 

ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ചു ചാലിയാർ ദോഹ 17ന് സംഘടിപ്പിച്ച ചാലിയാർ ദോഹയുടെ 24 പഞ്ചായത്ത് കൂട്ടായ്മയിലെ ഭാരവാഹി കളുടെ യോഗത്തിൽ വെച്ചാണ് ചാലിയാർ ദോഹ പ്രസിഡന്റ് സിദ്ദിഖ് വാഴക്കാട്, ചീഫ് അഡ്വൈസർ വിസി മശ്ഹൂദ്, ജനറൽ സെക്രട്ടറി സമീൽ അബ്ദുൽ വാഹിദ്, രക്ഷാധികാരി ഇ എ നാസർ എന്നിവർ ചേർന്ന് പി സി സൈഫുദ്ദീന്‌ ഉപഹാരം കൈമാറിയത്.

തനിക്കു ഖത്തറിൽ നിന്നും ആദ്യമയി യാത്രയയപ്പു നല്കിയ ചാലിയാർ ദോഹയോടുള്ള കടപ്പാട് അദ്ദേഹം അറിയിച്ചു.

പ്രോഗ്രാമുകൾക്ക് ചാലിയാർ ദോഹ സെക്രട്ടറിയേറ്റ് ഭാരവാഹികളായ ജാബിർ ബേപ്പൂർ, സി ടി സിദ്ധിഖ്, സാബിക്ക് എടവണ്ണ, രതീഷ് കക്കോവ്, അജ്മൽ അരീക്കോട്, ബഷീർ കുനിയിൽ, രഘുനാഥ്, ഹസീബ്  എന്നിവർ നേതൃത്വം നൽകി.