ജില്ലാ ടഗ് ഓഫ് വാർ; ചക്കാലക്കൽ ഹയർസെക്കണ്ടറി സ്കൂളും പി.സി. പാലം യു.പി സ്കൂളും ജേതാക്കൾ

കൈതപ്പൊയിൽ: കോഴിക്കോട് ജില്ലാ സബ് ജൂനിയർ, മിനി ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പ് കൈതപ്പൊയിൽ മർക്കസ് പബ്ളിക്ക് സ്കൂൾ ഗ്രൗണ്ടിൽ സ്കൂൾ മാനേജർ ജബ്ബാർ സഖാഫി ഉൽഘാടനം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം വി.കെ. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. റിയാസ് അടിവാരം, അനിസ് മടവൂർ, പി.പി. ഷഹർബാനു, സന്തോഷ് ചക്കാലക്കൽ എന്നിവർ സംസാരിച്ചു. എം.പി. മുഹമ്മദ് ഇസ്ഹാഖ് സ്വാഗതവും എൻ.സി. റഫീഖ് നന്ദിയും പറഞ്ഞു. 

U-15 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ചക്കാലക്കൽ ഹയർസെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. U-15 ആൺകുട്ടികളുടെ വിഭാഗം ഫറോക്ക് ഗണപത് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും ടഗ് ഓഫ് വാർ ചക്കാല ക്കൽ മൂന്നാം സ്ഥാനവും നേടി U-15 പെൺകുട്ടികളിൽ ടഗ് ഓഫ് വാർ ചക്കാല ക്കൽ രണ്ടാം സ്ഥാനവും ഫറോക്ക് ഗണപത് ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

U-13 ആൺകട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഹസനിയ യു.പി സ്കൂൾ ഒന്നാം സ്ഥാനം നേടി. ഇരു വിഭാഗങ്ങളിലും രണ്ടാം സ്ഥാനം ഫറോക്ക് ഗണപത് ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. ഈ വിഭാഗം ആൺകുട്ടികളിൽ പി.സി. പാലം യു.പി സ്കൂളും പെൺകുട്ടികളിൽ മർക്കസ് പബ്ളിക് സ്കൂളും മൂന്നാം സ്ഥാനവും നേടി. 

വിജയി കൾക്കുള്ള ട്രോഫികളും മെഡലുകളും സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി.എം. അബ്ദുറഹിമാൻ വിതരണം ചെയ്തു.

ചിത്രം: കൈതപ്പൊയിൽ മർക്കസ് പബ്ലിക് സ്കൂളിൽ നടന്ന ജില്ലാ സബ് ജൂനിയർ, മിനി ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പ് സ്കൂൾ മാനേജർ ജബ്ബാർ സഖാഫി ഉദ്ഘാടനം ചെയ്യുന്നു.