സിഎഫ്എ ഇന്‍സ്റ്റിട്യൂട്ട് കൊച്ചിയില്‍ പുതിയ പരീക്ഷാ കേന്ദ്രം തുറക്കും

കൊച്ചി: ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ഇന്‍സ്റ്റിട്യൂട്ട്, കൊച്ചിയില്‍ പുതിയ പരീക്ഷാ കേന്ദ്രം തുറക്കും. സാമ്പത്തിക മികവിനും ചിന്താപരമായ നേതൃത്വത്തിനുമുള്ള പ്രൊഫഷണല്‍ ബോഡിയായ സിഎഫ്എ, കൊച്ചി, ചണ്ഡീഗഡ്, ഭുവനേശ്വര്‍, ഗുവാഹത്തി എന്നിവിടങ്ങളില്‍ പുതിയ പരീക്ഷാകേന്ദ്രങ്ങള്‍ തുറക്കും.

ഇതോടെ ഇന്ത്യയിലെ മൊത്തം പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 16 ആകും. ആഗോളതലത്തില്‍ ഇവയുടെ എണ്ണം 400-ലേറെ ആകും.

സാമ്പത്തിക സേവനമേഖലയിലെ തൊഴില്‍ അവസരങ്ങളിലാണ് ഇന്ത്യക്കാര്‍ ശ്രദ്ധയൂന്നുന്നതെന്ന് സിഎഫ്എ ഇന്‍സ്റ്റിട്യൂട്ടിന്റെ സര്‍വേ വ്യക്തമാക്കുന്നു. 2023 ഫെബ്രുവരി ഇന്‍ടേക്കിനായി രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. പരീക്ഷ എഴുതാനുള്ള യാത്ര ഉള്‍പ്പെടെയുള്ള ചെലവ് കുറയ്ക്കാന്‍ പരീക്ഷാ സെന്ററുകള്‍ തമ്മിലുള്ള കുറഞ്ഞ അകലം സഹായകമാണ്.

മഹാമാരിക്കാലത്ത്, സിഎഫ്എ കടലാസ് അധിഷ്ടിത പരീക്ഷകളില്‍ നിന്ന് കമ്പ്യൂട്ടര്‍ സംവിധാനത്തിലേയ്ക്കു മാറിയതായി സിഎഫ്എ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ (സൊസൈറ്റി റിലേഷന്‍സ്) ആരതി പോര്‍വാള്‍ പറഞ്ഞു. ഒരു വര്‍ഷം നാലുതവണയാണ് തങ്ങള്‍ പരീക്ഷ നടത്തുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് ശക്തമായ ബാങ്കിംഗ് ഇന്‍ഷുറന്‍സ് നിക്ഷേപ വ്യവസായമാണുള്ളത്. ഇന്ത്യയുടെ വൈവിധ്യവല്‍കൃത സാമ്പത്തിക മേഖലയും അതിശക്തമാണ്.

നിക്ഷേപ വ്യവസായത്തിലെ അനന്തസാധ്യതകള്‍ കണ്ടെത്താന്‍ സിഎഫ്എ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ആഗോള സാമ്പത്തിക വ്യവസായ മേഖലയിലെ, പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ്, ഇന്‍വെസ്റ്റ്‌മെന്റ് അനാലിസിസ് വെല്‍ത്ത് മാനേജ്‌മെന്റ്, കണ്‍സല്‍ട്ട് എന്നിവയിലെല്ലാം സിഎഫ്എയ്ക്ക് ശക്തമായ സാന്നിധ്യമാണുള്ളത്.

സിഎഫ്എ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്, ലേണിങ്ങ് ഇക്കോ സിസ്റ്റം ഉള്‍പ്പെടെയുള്ള, ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ ലഭ്യമാക്കും. സ്റ്റഡിപ്ലാനിങ്ങ് ടൂര്‍സും മോക് എക്‌സാമിനേഷനും ഉണ്ടാകും. വിദ്യാര്‍ത്ഥിയുടെ ആവശ്യവും, ശക്തിയും ദൗര്‍ബല്യവും കണ്ടറിഞ്ഞ് പരീക്ഷകള്‍ക്ക് തയ്യാറാക്കാനും സംവിധാനം ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് Where Theory Meets Practice, CFA Exam Study Tips.എന്നിവ സന്ദര്‍ശിക്കുക.