ഉജ്ജ്വലമായി ബി.എൻ.ഐ 'തരംഗ്- 22' ബിസിനസ് കൂട്ടായ്മ

കോഴിക്കോട്: സാമൂഹിക പ്രതിബദ്ധതയോടെ ബിസിനസ് രംഗത്ത് പ്രവർത്തിച്ചു കഴിഞ്ഞാൽ ഏറെ പുരോഗതി കടന്നുവരുമന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

ബി. എൻ.ഐ കോഴിക്കോട് ഫോർച്യൂൺ സംഘടിപ്പിച്ച 'തരംഗ് - 22' ബിസിനസ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ സ്വന്തം അനുഭവത്തിൽ നിന്ന് ഈരംഗത്തേക്ക് കടന്നുവരുന്നവർക്ക് മുന്നിൽ വെക്കാനുള്ളതിതാണെന്നും ഇന്ത്യയെ തന്നെ നമ്മുടെ ബിസിനസ് മാർക്കറ്റ് ആയി കരുതിയാൽ തന്നെ വരുംകാലത്ത് ഏറെ പുരോഗതി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആർക്കിടെക്റ്റ് എൻ.എം. സലീം, കോൺട്രാക്ടർ കേളുക്കുട്ടി മേസ്തിരി എന്നിവർ മുഖ്യാതിഥികളായി.

ബി.എൻ.ഐ  റീജ്യണൽ ഡയറക്ടർമാരായ ഡോ. എ.എം. ഷെരീഫ്, ഷിജു ചേമ്പ്ര, ബി.എൻ.ഐ ഫോർച്ച്യൂൺ ചാപ്റ്റർ പ്രസിഡന്റ് കെ. ജിതേഷ്, ട്രഷറർ എ. മോഹൻദാസ്, കൺവീനർ കെ. ഷിനോജ് എന്നിവർ സംസാരിച്ചു. ഗായിക സിതാര കൃഷ്ണകുമാറിന്റെ സംഗീത വിരുന്നും അരങ്ങേറി.