കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാവുക- ഡോ. ഹുസൈൻ മടവൂർ

കോഴിക്കോട്: കോവിഡ് വ്യാപിക്കുകയും മൂന്നാം തരംഗം വന്നെത്തുകയും ചെയ്ത പ്രത്യേക സാഹചര്യത്തിൽ രോഗികൾക്കും കുടുംബങ്ങൾക്കും ആവശ്യമായ ക്ഷേമ പ്രവർത്തനങ്ങളിൽ മുഴുവൻ ഐ.എസ്.എം ഈലാഫ് പ്രവർത്തകരും വ്യാപൃതരാകണമെന്ന് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ ആഹ്വാനം ചെയ്തു.

ഐ.എസ്‌.എം കോഴിക്കോട് സൗത്ത് ജില്ല കമ്മറ്റി സംഘടിപ്പിച്ച ഈലാഫ് വളണ്ടിയർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.എസ്‌.എം സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് കണ്‌വീണർ അബ്ദുൽ ജലീൽ മാമാങ്കര മുഖ്യപ്രഭാഷണം നടത്തി. സി.മരക്കാരുട്ടി, വളപ്പിൽ അബ്ദുൽസലാം, അഹമ്മദ് നിസാർ, ഷഫീഖ് കോവൂർ, ഷജീർഖാൻ കണ്ണഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.