
കൊച്ചി: മെറ്റാവേഴ്സ് എന്ന വെര്‍ച്വല്‍ ലോകത്ത് ആദ്യമായി ബാര്‍ തുറന്ന് പ്രമുഖ ഇന്ത്യന്‍ വിദേശ മദ്യനിര്‍മാതാക്കളായ അലീഡ് ബ്ലെന്‍ഡേഴ്സ് ആന്റ് ഡിസ്റ്റിലറീസ് (എബിഡി).
എബിഡി മെറ്റാബാര് എന്ന പേരിലുള്ള ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേഴ്സ് ബാര്‍ ഉപഭോക്താക്കള്‍ക്ക് നവീന അനുഭവമാകും. സന്ദര്‍ശകര്‍ക്ക് ബ്രാന്‍ഡുകളെ കുറിച്ച് അറിയാനും കമ്പനിയുടെ വിവിധ പദ്ധതികളേയും സേവനങ്ങളേയും കുറിച്ച് കണ്ടറിയാനും ഈ വെര്‍ച്വല്‍ ബാറില്‍ സൗകര്യമുണ്ട്.
പുതിയ ഡിജിറ്റല്‍ അനുഭവങ്ങള്‍ തേടുന്നവര്‍ക്ക് മൊബൈലിലും ഡെസ്ക്ടോപിലും https://abdmetabar.com/ എന്ന വെബ്സൈറ്റിലൂടെ മെറ്റാബാറിലെത്താം.
ഭാവിയില്‍ ഗെയിംസും മ്യൂസികും പ്രകടന കലകളും ഉള്‍പ്പെടെ കൂടുതല്‍ വിനോദങ്ങളും ഈ മെറ്റാബാറില് ഉള്‍പ്പെടുത്താന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.
0 Comments