അടിമുടി നവീകരണവുമായി എഡബ്ല്യൂഎസ്

കൊച്ചി: ലോക്കല്‍ സോണുകള്‍ വര്‍ധിപ്പിക്കാനും സെര്‍വര്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഉപകരണങ്ങള്‍ കൂടുതല്‍ സാങ്കേതികവത്കരിക്കാനും ആമസോണ്‍ വെബ് സര്‍വിസസ്. സെയ്ജ്‌മേക്കര്‍ നവീകരിക്കാനും എഐ, എംഎല്‍ സ്‌കോളര്‍ഷിപ്പിന് ഊന്നല്‍ നല്‍കാനും ആംപ്ലിഫൈ സ്റ്റുഡിയൊ മികവുറ്റതാക്കാനും എബ്ല്യൂഎസ് തീരുമാനിച്ചു.

ഇന്ത്യയില്‍ ഉള്‍പ്പെടെ പുതിയ 30 ലോക്കല്‍ സോണുകളാണ് എഡബ്ല്യൂഎസ് യാഥാര്‍ഥ്യമാക്കുന്നത്. ഇതുവഴി കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ വെബ് സര്‍വിസസ് മേഖലയുമായി ഇടപഴകുന്നത് എളുപ്പമാവും.

ഫിസിക്കല്‍ സര്‍വറുകളുടെ കാര്യക്ഷമത അനുകരിക്കുന്ന വെര്‍ച്വല്‍ സെര്‍വറുകളാണ് ഇസി2. പുതിയ മൂന്ന് ഇസി2 വെര്‍ച്വല്‍ സെര്‍വറുകള്‍ ആമസോണ്‍ ഒരുക്കും. മെയിന്‍ഫ്രെയിം ആധുനികവത്ക്കുന്നതോടെ ഉപയോക്താക്കള്‍ക്ക് ജോലികള്‍ കൂടുതല്‍ വേഗത്തില്‍ നിര്‍വഹിക്കാനാവും.

മെഷിന്‍ ലേണിങ്, ആമസോണ്‍ സെയ്ജ്‌മെയ്ക്കര്‍ മേഖലയില്‍ പുതിയ ആറ് പദ്ധതികള്‍ കമ്പനി പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ കോഡിങിലൂടെ വെബ് ആപ്ലിക്കേഷന്‍ നിര്‍മിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്ന ആംപ്ലിഫൈ സ്റ്റുഡിയൊയും ആമസോണ്‍ വെബ് സര്‍വിസസ് പ്രഖ്യാപിച്ചിട്ടുണ്ട്.