
ന്യൂഡൽഹി: ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡിയുടെ ഒട്ടേറെ പുതുമകളോടുകൂടിയ ഓഡി ക്യു 7 ന്റെ ബുക്കിംഗ് ആരംഭിച്ചു. പെര്‍ഫോര്‍മന്‍സ്, സ്റ്റൈല്‍, കംഫര്‍ട്ട്, ഡ്രൈവബിലിറ്റി എന്നിവയുടെ സമന്വയമാണ്. 500,000 രൂപയാണ് പ്രാരംഭ ബു്കിംഗ് തുക.
പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ടു വേരിയന്റുകളില്‍ ലഭ്യം. ഉപഭോക്താക്കള്‍ക്ക് വീടുകളിലിരുന്ന് www.audi.in വഴി ബുക്കു ചെയ്യാം. ഓഡി ഡീലര്‍ഷിപ്പുകളിലും രജിസ്റ്റര്‍ ചെയ്യാം.
കരുത്തുറ്റ 3. ഒഎല്‍വി 6 ടിഎഫ്എസ്ഐ പെട്രോള്‍ എഞ്ചിന്, 340 എച്ച്പിയും 500 എന്‍എം ടോര്‍ക്കുമാണ് ഉല്്പാദിപ്പിക്കുക. 5.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും.
ഓഡി ഡ്രൈവ് സെലക്ട്, ക്വാട്രോ ഓള്- വീല്‍ ഡ്രൈവ്, അഡാപ്റ്റീവ് എയര്‍ സസ്പെന്ഷന് വെര്‍ച്വല്‍ കോക്പിറ്റ്, പ്രീമിയം 3 ഡി സൗണ്ട് സിസ്റ്റം, സോണ്‍ എയര്‍ കണ്ടീഷനിംഗ്, 30 നിറങ്ങള്‍ ഉള്ള കോണ്ടൂര് ആംബിയന്റ് ലൈറ്റിംഗ്, തുടങ്ങി ഒട്ടേറെ സവിശേഷതകളോടുകൂടിയതാണ് ഇതിഹാസ കാറായ ഓഡി ക്യു 7.
2021-ല്‍ ഒമ്പത് ആഡംബര വാഹനങ്ങളാണ് കമ്പനി പുറത്തിറക്കിയതെന്ന് ഓഡി ഇന്ത്യ തലവന്‍ ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു. 2021-ലെ വില്പനയില് ഓഡി ഇന്ത്യ 101 ശതമാനം വളര്‍ച്ചയാണ് നേടിയത്.
0 Comments