
കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ, ഓഡി ഇന്ത്യ, 2022 ഒന്നാം പകുതിയില്‍ 49 ശതമാനം വളര്‍ച്ച നേടി. 2022 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസ കാലയളവില്‍ 1765 വാഹനങ്ങളാണ് കമ്പനി വിറ്റത്.
പുതിയ മോഡലുകളായ ഓഡി ഇ-ട്രോണ്‍ ശ്രേണി, ഓഡി ക്യു 5, ഓഡി ക്യു 7, ഓഡി എ 4, ഓഡി എ 6, എസ് ആര്‍എസ് മോഡലുകളുടെ വലിയ ഡിമാന്‍ഡ് ആണ് കമ്പനിക്ക് വളര്‍ച്ചാ നേട്ടമുണ്ടാക്കിയത്.
മുന്‍വര്‍ഷം ഇതേകാലയളവില്‍ 1181 കാറുകളാണ് ഓഡി വിറ്റഴിച്ചത്. ഈ വര്‍ഷം 1765 യൂണിറ്റ് കാറുകളാണ് വിറ്റത്. ഓഡിയുടെ ഇലക്ട്രിക് മോഡലുകളായ ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ ജിടി, ആര് എസ് ഇ-ട്രോണ്‍ ജിടി തുടങ്ങിയവയും വിപണിയില്‍ മുന്നിലുണ്ട്.
2021-ല്‍ 101 ശതമാനം വളര്‍ച്ചയാണ് ബ്രാന്‍ഡ് നേടിയത്. 2022- ആദ്യ പകുതിയില്‍ നേടിയ 49 ശതമാനം വളര്‍ച്ച ശുഭോദര്‍ക്കമാണെന്ന് ഓഡി ഇന്ത്യ മേധാവി ബല്‍ബീര്‍ സിംഗ് ധില്ലന് പറഞ്ഞു.
രാജ്യത്ത് വിജയകരമായ പതിനഞ്ഞ് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഒരു സെഗ്മെന്റ് ഫസ്റ്റ് പദ്ധതിയും ഓഡി ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം വില്‍ക്കുന്ന എല്ലാ കാറുകള്‍ക്കും പരിധിയില്ലാത്ത മൈലേജില്‍ അഞ്ചു വര്‍ഷത്തെ വാറന്റി കവറേbeenജ് ആണ് ബ്രാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. 2022 ജൂണ്‍ ഒന്നു മുതലാണ് പദ്ധതി നിലവില്‍ വരുന്നത്.
ഓഡി അപ്രൂവ്ഡ്: പ്ലസ് ഇന്‍ ഇന്ത്യ എന്ന പ്രീ അപ്രൂവ്ഡ് കാറുകളുടെ വിപണി വിപുലീകരണവും നടപ്പാക്കിവരികയാണ് ബ്രാന്‍ഡ്. നിലവില്‍ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലായി 16 ഓഡി അപ്രൂവ്ഡ്: പ്ലസ് ഷോറൂമുകളാണ് പ്രവര്‍ത്തിക്കുന്നത്. 2022 അവസാനത്തോടെ 20 പ്രീ ഓണ്‍ഡ് കാര്‍ ഫെസിലിറ്റികളാണ് ഓഡി ഇന്ത്യ ലക്ഷ്യമിടുന്നത്.
0 Comments