അട്ടഗോളി മുഹ്യുദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

പൈവളികെ: ആറു പതിറ്റാണ്ട് പിന്നിടുന്ന അട്ടഗോളി മുഹ്യുദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു. സിറാജുൽ ഇസ്ലാം മദ്റസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി ജമാഅത്ത് പ്രസിഡന്റ് ഹാജി യൂസുഫുൽ ഖാസിമിയുടെ അദ്ധ്യക്ഷതയിൽ ഹമീദ് ഹാജി കോടിയടുക്ക ഉദ്ഘാടനം ചെയ്തു.

ജമാഅത്ത് കമ്മിറ്റി, സ്വലാത്ത് കമ്മിറ്റി, നിർമാണ സമിതി, ദഫ് കമ്മിറ്റി വിവിധ സമിതികളുടെ റിപ്പോർട്ടുകൾ അബ്ദുറഹ്മാൻ അട്ടഗോളി, ഇബ്രാഹിം അരിയള, അശ്രഫ് പുളിന്റെടി എന്നിവർ അവതരിപ്പിച്ചു.

ജമാഅത്ത് സെക്രട്ടറി അബ്ദുറസാഖ് സഖാഫി വാർഷിക പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

35 അംഗ പ്രവർത്തക സമിതിക്ക് രൂപം നൽകി. അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളായി ഇബ്രാഹിം അരിയള (പ്രസിഡന്റ്), അബ്ദുറഹ്മാൻ എം എം ഹാജി (ജനറൽ സെക്രട്ടറി), മുഹമ്മദ് ബീരാൻ ഹാജി (ട്രഷറർ), അബ്ബാസ് സഖാഫി, ഹസൈനാർ അട്ടഗോളി (വൈസ് പ്രസിഡന്റുമാർ),മൊയ്ദീൻ ജോഡുക്കല്ല്, അശ്രഫ് പുളിന്റെടി, അലി കൊളഞ്ച (സെക്രട്ടറിമാർ) എന്നിവരെ തെരെഞ്ഞെടുത്തു.

സ്വലാത്ത് കമ്മിറ്റി അംഗങ്ങളായി ഹമീദ് ഹാജി എ.കെ (ചെയർമാൻ), ഹമീദ് സുള്ള്യ (കൺവീനർ), ഇബ്രാഹിം പിലിയന്തൂർ (ഫിനാൻസ്), എന്നിവരെയും തെരെഞ്ഞെടുത്തു.