റഫറൻസ് കോർണർ

അത്തോളി: ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയത്തിൽ പുതിയ റഫറൻസ് കോർണർ നിലവിൽ വന്നു.

വിവിധ റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തി വിപുലീകരിച്ച കോർണർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാമചന്ദ്രൻ നാടിന് സമർപ്പിച്ചു.

വായനശാല പ്രസിഡൻ്റ് വി.എം ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.കെ രവീന്ദ്രൻ, നിസാർ കൊളക്കാട്, ഗ്രന്ഥശാല സെക്രട്ടറി പി.ഷിബി സംസാരിച്ചു.

ചിത്രം: അത്തോളി ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലത്തിൽ ആരംഭിച്ച റഫറൻസ് കോർണർ പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാമചന്ദ്രൻ നാടിന് സമർപ്പിക്കുന്നു.