ആസ്റ്റര്‍ മിംസ് രക്തദാതാക്കളെ ക്ഷണിക്കുന്നു

കോഴിക്കോട്: കോവിഡ് ഉള്‍പ്പെടെയുള്ള പശ്ചാത്തലങ്ങള്‍ മൂലം രക്തം ദാനം ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതിനാല്‍ ആസ്റ്റര്‍ മിംസിലെ ബ്ലഡ് ബാങ്കില്‍ രക്തത്തിന് ദൗര്‍ലഭ്യം അനുഭവപ്പെടുന്നു. അടിയന്തര ശസ്ത്രക്രിയകള്‍ക്കും മറ്റും ഇത് പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ട്. 

ഈ സാഹചര്യത്തില്‍ അടിയന്തരമായി രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുള്ള സന്നദ്ധ പ്രവര്‍ത്തകരെ ആസ്റ്റര്‍ മിംസ് ക്ഷണിക്കുന്നു. ഗ്രൂപ്പുകൾക്ക് ഒരുമിച്ചും, വ്യക്തികൾക്ക് തനിച്ചും രക്തദാനം നിർവ്വഹിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9847808790, 7561050004, 9947620200, 9447347918 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.