ആസ്റ്റർ ലങ്ങ് കെയർ സെന്റർ പ്രവർത്തനം ആരംഭിക്കുന്നു

കോഴിക്കോട്: ശ്വാസകോശ രോഗ ചികിത്സാ രംഗത്ത് അതിനുതന സംവിധാനങ്ങളുമായി സജ്ജീകരിക്കുന്ന ലങ്ങ് കെയർ സെന്റർ കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിക്കുന്നു. നേരത്തെയുണ്ടായിരുന്ന പൾമണോള ജി വിഭാഗത്തിൽ കൂടുതൽ മികച്ച സൗകര്യങ്ങളും സജ്ജീകരണങ്ങളും സമന്വയിപ്പിച്ചാണ് ആസർ ലങ്ങ് കെയർ സെന്ററായി വിപുലീകരിച്ചിരിക്കുന്നത്.

ക്ലിനിക്കിന്റെ ഉദ്ഘാടനം നാളെ ഉച്ചക്ക് 12ന് അഡ്വ. യു എ ലത്തീഫ് എംഎൽഎ നിർവഹിക്കും.

ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ നിർണ്ണയത്തിന് ഉപയോഗിക്കുന്ന ട്രാൻസ് ബാങ്കിയൽ ക്രയോബയോപ്സി സംവിധാനത്തിന്റെ ലഭ്യതയാണ് വിപുലീകരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. നിലവിലെ ബയോ പി രീതി വഴി ട്രാൻബ്രോങ്കിയൽ ലങ്ങ് ബയോപ്സിക്ക് ആവശ്യമായ കോശങ്ങൾ സ്വീകരിക്കുക എന്നത് സങ്കീർണ്ണതയേറിയ പ്രക്രിയയാണ്. ഈ അവസ്ഥയ്ക്ക് പരിഹാരമായാണ് ക്രയോബയോപ്സി സംവിധാനം അവതരിപ്പിക്കപ്പെടുന്നത്. ഉത്തര കേരളത്തിൽ സ്വകാര്യ ആശുപത്രിയിൽ ആദ്യമായാണ് ക്രയോബയോപ്സി സൗകര്യം ലഭ്യമാകുന്നത്. 

പതിവ് ചികിത്സാ സംവിധാനങ്ങൾക്ക് പുറമെ വിപുലീകരിച്ച സൗകര്യങ്ങളോട് കൂടിയ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗവും പോസ്റ്റ് കോവിഡ് ക്ലിനിക്കും ഇതോടൊപ്പം സജ്ജീകരിക്കുന്നുണ്ട്. നിലവിൽ കോവിഡ് ബാധിതരാവുകയും ഭേദമാവുകയും ചെയ്തവരിൽ പലതരത്തിലുള്ള കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരം രോഗാവസ്ഥകളുടെ ലക്ഷണങ്ങളും, പ്രത്യാഘാതങ്ങളും വിവിധ തരത്തിലുള്ളവയായതിനാൽ ഇവയെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന സമഗ്രമായ പോസ്റ്റ് കോവിഡ് ക്ലിനിക്ക് എന്ന ആശയമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.

പത്രസമ്മേളനത്തിൽ ഫർഹാൻ യാസിൻ (ആസ്റ്റർ മിംസ് കേരള ആൻഡ്  ഒമാൻ റീജ്യണൽ ഡയറക്ടർ), ഡോ. മധു കല്ലത്ത് (ഡയറക്ടർ നോർത്ത് കേരള ക്ലസ്സർ, ആസ്റ്റർ ലങ്ങ് കെയർ സെന്റർ), ഡോ. അനുപ് എം. പി (സീനിയർ കൺസൽട്ടന്റ്, ആസ്സർ ലങ്ങ് കെയർ സെന്റർ), ഡോ. സിജിത്ത് (സീനിയർ കൺസൽട്ടന്റ്, ആസ്സർ ലങ്ങ് കെയർ സെന്റർ) ഡോ. ഷാമിൽ പി കെ (സീനിയർ സ്പെഷ്യലിസ്റ്റ്, ആസ്സർ ലങ്ങ് കെയർ സെന്റർ) എന്നിവർ പങ്കെടുത്തു.