ആസ്റ്റർ ലങ് കെയർ ക്ലിനിക് പ്രവർത്തനം തുടങ്ങി

എ വി ഫർദിസ്

കോഴിക്കോട്: ശ്വാസകോശ രോഗ ചികിത്സാ രംഗത്ത് അതിനൂതന സംവിധാനങ്ങളുമായി സജ്ജീകരിക്കുന്ന ലങ് കെയർ സെന്റർ കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു.

ക്ലിനിക്ക് അഡ്വ. യു എ ലത്തീഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ നിർണ്ണയത്തിന് ഉപയോഗിക്കുന്ന ട്രാൻസ് ബാങ്കിയൽ ക്രയോബയോപ്സി സംവിധാനത്തിന്റെ ലഭ്യതയാണ് വിപുലീകരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. നിലവിലെ ബയോ പി രീതിവഴി ട്രാൻബ്രോങ്കിയൽ ലങ് ബയോപ്സിക്ക് ആവശ്യമായ കോശങ്ങൾ സ്വീകരിക്കുക എന്നത് സങ്കീർണ്ണതയേറിയ പ്രക്രിയയാണ്. ഈ അവസ്ഥയ്ക്ക് പരിഹാരമായാണ് ക്രയോബയോപ്സി സംവിധാനം അവതരിപ്പിക്കപ്പെടുന്നത്. ഉത്തര കേരളത്തിൽ സ്വകാര്യ ആശുപത്രിയിൽ ആദ്യമായാണ് ക്രയോബയോപ്സി സൗകര്യം ലഭ്യമാകുന്നത്.

പതിവ് ചികിത്സാ സംവിധാനങ്ങൾക്ക് പുറമെ വിപുലീകരിച്ച സൗകര്യങ്ങളോട് കൂടിയ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗവും പോസ്റ്റ് കോവിഡ് ക്ലിനിക്കും ഇതോടൊപ്പം സജ്ജീകരിക്കുന്നുണ്ട്. നിലവിൽ കോവിഡ് ബാധിതരാവുകയും ഭേദമാവുകയും ചെയ്തവരിൽ പലതരത്തിലുള്ള കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരം രോഗാവസ്ഥകളുടെ ലക്ഷണങ്ങളും, പ്രത്യാഘാതങ്ങളും വിവിധ തരത്തിലുള്ളവയായതിനാൽ ഇവയെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന സമഗ്രമായ പോസ്റ്റ് കോവിഡ് ക്ലിനിക്ക് എന്ന ആശയമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.

ചിത്രം: ആസ്റ്റർ ലങ് കെയർ ക്ലിനിക്കിന്റെ ഉൾവശം.