ഏഷ്യന്‍ പെയിന്റ്‌സും തൈക്കൂടം ബ്രിഡ്ജും ജിത്തു ജോസഫും കൈകോര്‍ക്കുന്നു

കൊച്ചി: ഏഷ്യന്‍ പെയിന്റ്‌സ് അള്‍ട്ടിമ പ്രൊട്ടെക്കിനു വേണ്ടി, ഇന്ത്യയിലെ പ്രശസ്ത റോക് ബ്രാന്‍ഡായ, തൈക്കൂടം ബ്രിഡ്ജും, അവാര്‍ഡു ജേതാവും ജനപ്രിയ സംവിധായകനും എഴുത്തുകാരനുമായ ജിത്തു ജോസഫും കൈകോര്‍ക്കുന്നു. അള്‍ട്ടിമേറ്റ് വെതര്‍ പ്രൂഫ് പെയിന്റിന്റെ സ്ഥാനം കൂടുതല്‍ ഊട്ടി ഉറപ്പിക്കുകയാണ് ലക്ഷ്യം.

കനത്ത മഴയും പ്രളയവും കൊടുംചൂടും കേരളത്തിലെ വീടുകളെയാണ് പ്രധാനമായും പ്രതികൂലമായി ബാധിക്കുക. പൂപ്പലും പായലുമാണ് പ്രധാന പ്രശ്‌നങ്ങള്‍. ഇതിനുള്ള പ്രതിവിധിയാണ് ഏഷ്യന്‍ പെയിന്റ്‌സ് അള്‍ട്ടിമ പ്രൊട്ടക്ടറ്റിന്റെ പുതിയ നാനോ ആക്ടീവ് ലെയര്‍ സാങ്കേതിക വിദ്യ.

പലതവണ പെയിന്റടിച്ചിട്ടും പായലും പൂപ്പലും വിട്ടുമാറാത്ത ഒരു വീട്ടുടമയുടെ വേവലാതികളാണ് ജിത്തു ജോസഫ് അവതരിപ്പിക്കുന്നത്. അപ്പോഴാണ് തൈക്കൂടം ബ്രിഡ്ജ് എത്തുന്നത്. നോണ്‍ സ്‌റ്റോപ്പ് സംരക്ഷണം ഉറപ്പാക്കാന്‍ ഏഷ്യന്‍ പെയിന്റ് നാനോ ആക്ടീവ് ലെയര്‍ സാങ്കേതിക വിദ്യയോടുള്ള അള്‍ട്ടിമ പ്രൊട്ടക്ട് അവര്‍ ശുപാര്‍ശ ചെയ്യുന്നു.

തങ്ങളുടെ തനതു ശൈലിയില്‍ റോക് മ്യൂസിക്കുമായി ഒരു തുറന്ന ലോറിയില്‍ എത്തുന്ന തൈക്കൂടം ബ്രിഡ്ജ് കൗതുകകരമായ കാഴ്ചയാണ്.

കേരളത്തിലെ വീടുകളെ പായലില്‍ നിന്നും പൂപ്പലില്‍ നിന്നും, ഒരു കോട്ടയുടെ പരിരക്ഷയാണ് അള്‍ട്ടിമ പ്രൊട്ടെക്ട് നല്കുന്നതെന്ന് ഏഷ്യന്‍ പെയിന്റ്‌സ് എംഡിയും സിഇഒയുമായ അമിത് സിംഗ്‌ളെ പറഞ്ഞു. അള്‍ട്ടിമ പ്രൊട്ടക് നോണ്‍സ്‌റ്റോപ്പ്, പായല്‍ പൂപ്പല്‍ ഫുള്‍ സ്റ്റോപ്പ് എന്ന പ്രമേയമാണ് തൈക്കൂം ബ്രിഡ്ജ് റോക് മ്യൂസിക്കിലൂടെ പകരുന്നത്.

2020-ല്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഏഷ്യന്‍ പെയിന്റ്‌സ് പരസ്യചിത്രം ഏറെ ജനശ്രദ്ധനേടിയിരുന്നു.