അപ്പോളോ ടയേഴ്‌സസിന് ഇനി ആമസോണ്‍ വെബ് സര്‍വീസസിന്റെ സേവനം

കൊച്ചി: ഡാറ്റകള്‍ ക്ലൗഡ് ചെയ്യാനും വിശകലനം ചെയ്യാനും ആമസോണ്‍ വെബ് സര്‍വിസസ് സേവനം ഉറപ്പുവരുത്തി അപ്പോളൊ ടയേഴ്‌സ്.

ഐഒടി, ഡാറ്റ അനലിറ്റിക്‌സ്, മെഷിന്‍ ലേണിങ് ഉള്‍പ്പെടെ എഡബ്ല്യൂഎസിന്റെ സേവനങ്ങളെല്ലാം ഇനി അപ്പോളൊ ടയേഴ്‌സിന് ലഭ്യമായിരിക്കും. ഫാക്റ്ററിയില്‍നിന്ന് ഡാറ്റയും മെഷിനില്‍നിന്ന് തത്സമയ വിവരങ്ങളും ശേഖരിച്ച് പ്രവര്‍ത്തന മികവു വര്‍ധിപ്പിക്കാനും ഉത്പന്നങ്ങളുടെ കാര്യക്ഷമതയേറ്റാനും അപ്പോളോയ്ക്ക് ഇതുവഴി സാധിക്കും.

ഇന്ത്യയിലും യൂറോപ്പിലുമുള്ള എല്ലാ ഫാക്റ്ററികളും എഡബ്ല്യൂഎസ് വഴി ഇനി പരസ്പരബന്ധിതമായിരിക്കും. 2022ഓടെ എസ്എപി ഉള്‍പ്പെടെ അപ്പോളോ ടയേഴ്‌സ് മുഴുവന്‍ മെഷിന്‍ ക്രിറ്റിക്കല്‍ ആപുകളും ആമസോണ്‍ വെബ് സര്‍വിസസുമായി ബന്ധിപ്പിക്കും.

ലോകത്താകെ ദിനേന 2,425 ടണ്‍ ടയറുകളാണ് അപ്പോളൊ ഉത്പാദിപ്പിക്കുന്നത്. സെര്‍ച്ച് ഇന്‍ഡക്‌സ് ലേണിങ് ഒബ്ജക്റ്റുകളാണ് ഡാറ്റ വിശകലനത്തിനും മറ്റുമായി ഉപയോഗിച്ചിരുന്നത്.

ചെറിയ വിലയില്‍ നല്ല ടയറുകള്‍ നല്‍കി ഡീലര്‍മാര്‍, ഉപഭോക്താക്കള്‍ തുടങ്ങിയവരുമായുള്ള ബന്ധം കൂടുതല്‍ മികവോടെ തുടരേണ്ടതുണ്ട്. ഇതിനായി ലോകത്താകമാനമുള്ള അപ്പോളൊ എന്‍ജിനിയര്‍മാര്‍ക്ക് ഡാറ്റ വിശകലനം ചെയ്യുകയും ക്ലൗഡ് ആപ്ലിക്കേഷനുകള്‍ സാധ്യമാവുകയും വേണം. ഇവയ്‌ക്കെല്ലാമുള്ള സൗകര്യമാണ് ആമസസോണ്‍ വെബ് സര്‍വിസസ് വഴി സാധ്യമാകുന്നത്.