ലഹരി പകർച്ച തടയേണ്ടത് സർക്കാർ- കെ.സി.ബി.സി

അങ്കമാലി: കേരളത്തിൽ വ്യാപകമാകുന്ന ലഹരി വ്യാപനം തടയേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ പറഞ്ഞു. ക്വിറ്റ് ഇന്ത്യ ദിനം ക്വിറ്റ് ലിക്വർ ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായി അങ്കമാലിയിൽ നടത്തിയ നില്പ് സമരം ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ധേഹം.

എം.ഡി.എം.എ. പോലുള്ള ന്യൂജെൻ ലഹരിക്ക് അടിമകളായി പുതിയ തലമുറ മാറുകയാണ്. പലതരം മയക്ക്മരുന്നുകൾ ഇൻറർനെറ്റിന്റെ സഹായത്തോടെ കണ്ടെത്തി ഉപയോഗിക്കുകയാണവർ.

പഞ്ചാബ് കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുംമധികം ലഹരി ഉപയോഗിക്കുന്നത് കേരളത്തിലാണ്. ലഹരി വ്യാപനം മറയില്ലാത്ത ബിസിനസായി മാറി. യുവ തലമുറ പാഴ് ജന്മങ്ങളായി മാറുകയാണ്. മയക്ക്മരുന്ന് പകർച്ചയെ നേരിടാൻ സത്വര നടപടികൾ സർക്കാർ സ്വീകരിക്കണം. ഭരണ സംവിധാനങ്ങൾക്കൊപ്പം, അധ്യാപകരും രക്ഷിതാക്കളും പൊതു സമൂഹവും കൈകോർത്ത് നീങ്ങിയാൽ മാത്രമെ ലഹരി പകർച്ച തടയാൻ കഴിയുയെന്ന് അഡ്വ. ചാർളി പോൾ തുടർന്നു പറഞ്ഞു.

അതിരൂപത ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓഡിനേറ്റർ കെ.എ. പൗലോസ് സന്ദേശം നൽകി. സിസ്റ്റർ റോസ്മിൻ, സിസ്റ്റർ ആൻസില, ജോർജ് ഇമ്മാനുവൽ, സുഭാഷ് ജോർജ്, ചെറിയാൻ മുണ്ടാടൻ, കെ.ഒ. ജോയി, ഡേവീസ് ചക്കാലക്കൽ, ഇ.പി. വർഗീസ്, ജോണി പിടിയത്ത്, തോമസ് മറ്റപ്പിള്ളി, എം.എ. ജോസ് , പി.ഡി. ഷാജൻ, ജോജോ മനക്കിൽ, വർഗീസ് കോളരിക്കൽ എന്നിവർ പ്രസംഗിച്ചു.

ചിത്രം: അങ്കമാലി ടൗൺ കപ്പേള ജംഗ്ഷനിൽ കെ സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം അങ്കമാലി അതിരൂപത സംഘടിപ്പിച്ച ക്വിറ്റ് ലിക്വർ ഡെ ദിനാചരണം സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു.