സ്മാര്‍ട്ട് റിപ്പബ്ലിക് പ്ലാനുമായി ഏയ്ഞ്ചല്‍ വണ്‍

കൊച്ചി: ഫിന്‍ ടെക് കമ്പനിയായ ഏയ്ഞ്ചല്‍ വണ്‍, സ്മാര്‍ട്ട് റിപ്പബ്ലിക് പ്ലാന്‍ അവതരിപ്പിച്ചു. ഒരു കോടിയുടെ സമൂഹമാണ് സ്മാര്‍ട്ട് റിപ്പബ്ലിക്കിന്റെ ലക്ഷ്യം. ഏയ്ഞ്ചല്‍ വണ്‍ ഇടപാടുകാര്‍ക്ക് തങ്ങളുടെ ആനുകൂല്യങ്ങള്‍, ഏയ്ഞ്ചല്‍ വണ്‍ ഉല്‍പ്പന്നങ്ങളിലേയ്ക്കും സേവനങ്ങളിലേയ്ക്കും റീ ക്യാപ്പ് ചെയ്യാമെന്നതാണ് പ്രത്യേകത.

രണ്ടാംകിട, ഒന്നാംകിട നഗരങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെ ശക്തമായ പ്രചാരണം നടത്തും. ഒടിടി ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളും ഇതിനായി ഉപയോഗിക്കും.

ഫിന്‍ടെക് പ്ലാറ്റ് ഫോമിന്റെ സാധ്യതകള്‍ ഇടപാടുകാരിലെത്തിക്കാന്‍ കമ്പനി മൂന്ന് ഡിജിറ്റല്‍ ഫിലിമുകളും ഇറക്കിയിട്ടുണ്ട്. എയ്ഞ്ചല്‍ വണ്‍-ന്റെ ഇടപാടുകാരോടുള്ള പ്രതിബദ്ധത അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഏയ്ഞ്ചല്‍ വണ്‍ ചീഫ് ഗ്രോത്ത് ഓഫീസര്‍ പ്രഭാകര്‍ തിവാരി പറഞ്ഞു.

ഉപഭോക്തൃ സൗഹൃദ ഉല്പന്നങ്ങള്‍ ലഭ്യമാക്കാന്‍, തങ്ങള്‍ക്ക് ഇന്‍കോര്‍പ്പറേറ്റഡ് അഡ് വാന്‍ഡ്‌സ് സാങ്കേതിക വിദ്യയാണ് പ്രയോജനപ്പെടുത്തുന്നതെന്ന് ഏയ്ഞ്ചല്‍ വണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാരായണന്‍ ഗംഗാധര്‍ പറഞ്ഞു.

എയ്ഞ്ചല്‍ വണ്‍ ഇന്ത്യയിലെ മുന്‍നിര, ലിസ്റ്റഡ് റീട്ടെയ്ല്‍ സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയാണ്.

നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിങ്ങും ഉപയോഗിച്ചാണ് കമ്പനി സുപ്പീരിയര്‍ ഡിജിറ്റല്‍ അനുഭവം ലഭ്യമാക്കുന്നത്. കമ്പനി നിരവധി ഡിജിറ്റല്‍ പ്രോപ്പര്‍ട്ടീസിന് രൂപം നല്കിയിട്ടുണ്ട്. എയ്ഞ്ചല്‍ വണ്‍ മൊബൈല്‍ ആപ്, എയ്ഞ്ചല്‍ ബീ മൊബൈല്‍ ആപ്, സ്മാര്‍ട്ട് ആപ് എന്നിവ അതില്‍ ഉള്‍പ്പെടും. നിക്ഷേപകര്‍ക്ക് ബോധവല്‍ക്കരണം നടത്താന്‍ സ്മാര്‍ട്ട് മണി പ്ലാറ്റ് ഫോം, ഫിന്‍ടെക് ഉല്‍പന്നങ്ങളുടെ സംഭരണത്തിനുള്ള സ്മാര്‍ട്ട് സ്റ്റോറും ഏയ്ഞ്ചല്‍ വണ്‍ അവതരിപ്പിച്ചിട്ടുണ്ട്.