ഇ.ഡി. ബിജെപിയുടെ പോഷക സംഘടനയെപ്പോലെ പ്രവർത്തിക്കുന്നു- ജോർജ് കൊളത്തൂർ

അങ്ങാടിപ്പുറം: കോൺഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി. അജണ്ട നടപ്പിലാക്കാനായി ഇ.ഡി. അടക്കമുള്ള അന്വേഷണ സംഘങ്ങളെ ദുരുപയോഗം ചെയ്തുകണ്ട് കോൺഗ്രസ് നേതാക്കളെ പൊതു ജനമധ്യത്തിൽ കരി വാരിതേക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ഡി.സി.സി മെബർ ജോർജ് കൊളത്തൂർ പറഞ്ഞു.

അങ്ങാടിപ്പുറം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പുഴക്കീട്ടിരി പോസ്റ്റോഫിസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങൾക്ക് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയും ഒപ്പം നിൽക്കുന്നവരെ അഴിമതി മുക്തരാക്കുകയും ചെയ്യുന്ന വിചിത്ര നിലപാടാണ് മോദി സർക്കാരിനെന്നും അന്വേഷണം പൂർത്തിയായി സൂര്യതേജസ്സോടെ രാഹുൽ ഗാന്ധി തിരിച്ചു വരുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി. ഷഹർബാൻ അഭിപ്രായപ്പെട്ടു.

രാഹുൽ ഗാന്ധി യെ ഇല്ലാതാക്കി കോൺഗ്രസിനെ നാമാവിശേഷമിക്കാമെന്നുള്ള മോദി - ഷാ കൂട്ടുകെട്ടിൻ്റെ മോഹം നടക്കില്ലെന്നും അവസാന കോൺഗ്രസ് പ്രവർത്തകനും മരിച്ചുവീഴും വരെയും രാഹുൽ ഗാന്ധിയെ സംരക്ഷിക്കുമെന്നും അദ്ധ്യക്ഷൻ കെ.എസ്. അനീഷ് പറഞ്ഞു.

പുഴക്കാട്ടിരി മണ്ഡലം പ്രസിഡൻറ് ചോയിക്കുട്ടി, മൂർഖനാട് മണ്ഡലം പ്രസിഡൻറ് ഷഫീഖ് കുളത്തൂർ, രഘുനാഥ്, മുസ്തഫ പൂത്തനങ്ങാടി, കെ.ടി. ജബാർ, ബാബു പട്ടിക്കുത്ത്, രാജേഷ് നങ്ങാണിയ, പി.കെ. അസീസ്, രവി മാസ്റ്റർ, എം.കെ. മുരളിധരൻ, പി.ടി. മാത്യു, ഫൈസൽ വലമ്പൂർ, താഹിർ, അൻസാദ്, മഹിള കോൺഗ്രസ് നേതാക്കളായ ബിന്ദു കണ്ണൻ, ജയശ്രീ, സിബി ടീച്ചർ, ഐഎൻടിയുസി നേതകളായ ജോർജ്, കുഞ്ഞി മണി, മുസ്തഫ കളത്തിൽ, കേശവദാസ് തുടങ്ങിയവർ സംസാരിച്ചു.