
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഉപഭോക്തൃ കമ്പനികളിലൊന്നായ ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, പുതിയ അമിയോ നിയോ മിക്സര്‍ ഗ്രൈന്‍ഡര്‍ വിപണിയില്‍ ഇറക്കി.
അടുക്കളയെ പുനര്‍നിര്‍മ്മിക്കുന്ന മിക്സര്‍ ഗ്രൈന്ഡുകള് എന്നാണ് പുതിയ അമിയോ നിയോയെ വിശേഷിപ്പിക്കുന്നത്. അത്യാധുനിക, മാക്സി ഗ്രൈന്‍ഡ് സാങ്കേതികവിദ്യ, മികച്ച ഗ്രൈന്‍ഡിങ്ങ് കാര്യക്ഷമത നല്കുന്നു.
മികച്ച ഗ്രൈന്ഡിങ്ങിനായി, അമിയോ നിയോ മാക്സിഗ്രൈന്ഡ് സാങ്കേതിക വിദ്യ എന്നിവ പ്രയോജനപ്പെടുത്തുന്നതിനാല്‍, ശരിയായ മിശ്രിതവും തനതായ രുചിയും ലഭിക്കുന്നു.
ഒട്ടേറെ പുതുമകളോടെയാണ് പുതിയ മിക്സറിന്റെ വരവ്. എര്‍ഗണോമിക് ജാര് ഹാന്‍ഡിലുകളാണ് പ്രത്യേകത. സൗകര്യപ്രദമായ ഹാന്‍ഡില്‍ സ്ഥലവും മികച്ച ഗ്രിപ്പുമാണ് പ്രധാനം. മോട്ടോറിന് 5 വര്‍ഷത്തെ വാറന്റിയും ഉല്‍പ്പന്നത്തിന് രണ്ടു വര്‍ഷത്തെ വാറന്റിയുമാണ് ഉള്ളത്.
ഇന്ത്യന്‍ ഉപഭോക്താവിന് സുഖപ്രദമായ പാചകാനുഭവം ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന്് ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് വൈസ് പ്രസിഡന്റ് ആനന്ദ് കുമാര്‍ പറഞ്ഞു.
പുതിയ അമിയോ നിയോ ശ്രേണിയുടെ 5600 രൂപയാണ് ബ്ലാക്ക് സീ ഗ്രീന്‍ നിറത്തിലാണ് ഇവ വരുന്നത്. ക്രോംപ്ടണിന്റെ 500-ലേറെ ഉള്ള ടബ് പോയിന്റുകളില്‍ വിപണനാനന്തര സേവനവും ഉണ്ട്.
മികച്ച ഗ്രൈന്ഡിങ്ങിനായ മാക്സി ഗ്രൈന്‍ഡ് ടെക്നോളജിയില്‍ മൂര്‍ച്ചയുള്ള മൂന്നു റേസര്‍ ബ്ലേഡുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മോട്ടോര്‍ വെന്റ്- എക്സ് സാങ്കേതിക വിദ്യ, കുറഞ്ഞ താപനിലയിലാണ് പ്രവര്‍ത്തിക്കുക.
പവര്‍ ടോണ്‍ മോട്ടോര്‍ പരമാവധി പൊടിക്കല്‍ സാധ്യമാക്കുന്നു. യ്യൂട്ടിലിറ്റി ഫീച്ചറുകളുടെ വിപുലമായ ശ്രേണിയാണ് പുതിയ മിക്സറിനുള്ളത്. ഇന്‍ ബില്‍റ്റ് പള്‍സ് സ്വിച്ച് ഓവര്‍ ലോഡ് പ്രൊട്ടക്ഷന്‍, ലീക്കേജ് ഫ്രീ ജാറുകള്‍, മികച്ച ഫ്ളോ ബ്രേക്കറുള്ള രണ്ട് സ്റ്റെയിന്‍ലസ് സ്റ്റീല്‍ ജാറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
ട്വിന്‍ ടോണ്‍ ഹാന്‍ഡില്‍ ഉള്ള ക്രോം-പ്ലേറ്റഡ് നോബുകളാണ് മറ്റൊരു പ്രത്യേകത. അടുക്കളയ്ക്ക് പുതിയ മിക്സറുകള്‍ പുതിയൊരു ദൃശ്യഭംഗിയാണ് നല്‍കുക.
80-ലധികം വര്‍ഷത്തെ ബ്രാന്‍ഡ് പാരമ്പര്യമാണ് ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്സിനുള്ളത്. ഫാനുകളുടെയും റസിഡന്‍ഷ്യല്‍ പമ്പുകളുടെയും കാര്യത്തില്‍ കമ്പനി വിപണിയില്‍ മുന്‍നിരയിലാണ്.
വാട്ടര്‍ ഹീറ്ററുകള്‍, ആന്റ് ഡസ്റ്റ് ഫാനുകള്‍, ആന്റി ബാക്ടീരിയല്‍ എല്‍ഇഡി ബള്‍ബുകള്‍, എയര്‍ കൂളറുകള്‍ തുടങ്ങി ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ ക്രോംപ്ടണുണ്ട്.
0 Comments