ആലപ്പുഴ ജില്ലയില്‍ 835 പേര്‍ക്ക് കോവിഡ്; 336 പേര്‍ക്ക് രോഗമുക്തി

ആലപ്പുഴ: ജില്ലയില്‍ 835 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 812 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. 16 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 25.24 ശതമാനമാണ്.

336 പേര്‍ രോഗമുക്തരായി. നിലവില്‍ 4299 പേര്‍ ചികിത്സയില്‍ കഴിയുന്നു.