അബൂദാബിയിലെ റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; നിരവധി പേർക്ക് പരിക്ക്

അബൂദാബി: അബുദാബി അൽ ഖാലിദിയ മേഖലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതായി അബുദാബി പോലീസ് അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

അബുദാബി അൽ ഖാലിദിയ മേഖലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതായി അബുദാബി പോലീസ് അറിയിച്ചു. അൽ ഖാലിദിയ മേഖലയിലെ ഒരു റെസ്റ്റോറന്റിലാണ് സംഭവം നടന്നത്. സിവിൽ ഡിഫൻസ്, പോലീസ് സംഘങ്ങൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് അതോറിറ്റി അറിയിച്ചു.

തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.