ഉമ്മത്തൂർ യുപി സ്കൂളിൽ ഹിരോഷിമ- നാഗസാക്കി ദിനാചരണം നടത്തി

ഉമ്മത്തൂർ: ഉമ്മത്തൂർ എം.യു.പി. സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അണുബോംബുകളായ 'ലിറ്റിൽ ബോയും' 'ഫാറ്റുമാനും' ആയി വേഷമിട്ടുകൊണ്ട് ലഘു നാടകം, സഡാക്കോ കൊക്കോടെ പ്രദർശനം, അനുസ്മരണ കുറിപ്പ് വായന, ക്വിസ് മത്സരം എന്നിവ നടത്തി.

ആയിഷ ടി, ഷഹല ജാസ്മിൻ എൻ എന്നിവർ നാടകത്തിൽ വേഷമിട്ടപ്പോൾ ഫാത്തിമ ലുബ്ന കെ, ലിയാന പി.പി. എന്നിവർ പിന്നണിയിൽ ശബ്ദവും നൽകി.

പി. അബ്ദുസ്സലാം, കെ.വി. ഹഫ്സത്ത്, കെ.എം. ഷബീബ് റഹ്മാൻ, ടി. നഷീദ തസ്നി, കെ.പി. സമീറ, കെ.മുഹ്സിന, ഷറഫുദ്ദീൻ കാളികാവ് എന്നിവർ നേതൃത്വം നൽകി.

ചിത്രം: ഉമ്മത്തൂർ യു.പി. സ്കൂളിൽ നടന്ന ഹിരോഷിമ- നാഗസാക്കി ദിന നാടകത്തിൽ നിന്ന്.