സംസ്ഥാന കാരംസ്: കോഴിക്കോട് ജില്ലയ്ക്ക് ടീം ചാമ്പ്യൻഷിപ്പ്

കാഞ്ഞങ്ങാട് : പടന്നക്കാട് ഗുഡ് ഷെപേഡ് പാസ്റ്ററൽ സെന്ററിൽ 3 ദിവസങ്ങളിലായി നടന്ന സംസ്ഥാന കാരംസ് ചാംപ്യൻഷിപ്പിൽ കോഴിക്കോട് ജില്ല ടീം ചാമ്പ്യൻഷിപ്പ് നേടി.

യഥാക്രമം ആലപ്പുഴ, തൃശൂർ ജില്ലകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.മറ്റു വിഭാഗങ്ങളിലെ ജേതാക്കൾ: വിമൻ ഡബിൾസ്: 1. പി.ജയശ്രീ- പ്രമീള ചീമേനി ടീം, 2. യു.ചിത്ര- ബിന്ദു ടീം, 3. അമേയ.എസ്.സതീഷ്, വനജ ഗംഗാധരൻ വിദ്യാനഗർ. മെൻ ഡബിൾസ്: 1.കെ.പി.ഹാരി- മുഹമ്മദ് അലി (കോഴിക്കോട്), ഷൗക്കത്ത്- എം.എ.നാസർ (കോഴിക്കോട്), 3. അഖിൽ- സിജോ (ആലപ്പുഴ), വെറ്ററൻ സിംഗിൾസ്: 1.സുബൈർ (കോഴിക്കോട്), 2. സലിം കുമാർ (എറണാകുളം), 3. ശശി ഡേവിഡ് (തൃശൂർ), റെജി കുമാർ (എറണാകുളം). വിമൻ സിംഗിൾസ്: 1. എസ്.ശാരദാംബാൾ (തിരുവനന്തപുരം), 2. പി.ജയശ്രീ (എറണാകുളം), 3. അമേയ.എസ്.സതീഷ് (കാസർകോട്), യു.ചിത്ര (എറണാകുളം). മെൻ സിംഗിൾസ്: എ.കെ.അൻവീസ് (ആലപ്പുഴ), 2. സി.വി.ഷാനു (കണ്ണൂർ), 3. എം.എ.നാസർ (കോഴിക്കോട്).

സമാപന സമ്മേളനം സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ് ഉദ്ഘാടനം ചെയ്തു. കാരംസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.എസ്.മനേക്ഷ്, ജനറൽ സെക്രട്ടറി എം.പി.ചന്ദ്രശേഖരൻ എന്നിവർ സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു.

കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ.വി.സുജാത ടീച്ചർ, നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി എന്നിവർ ആദരവും അനുമോദനവും നിർവഹിച്ചു.

ചിത്രം: കാഞ്ഞങ്ങാട്ട് നടന്ന സംസ്ഥാന കാരംസ് ചാമ്പ്യൻഷിപ്പിൽ ടീം ചാമ്പ്യൻഷിപ്പ് നേടിയ കോഴിക്കോട് ജില്ലാ ടീം ട്രോഫിയുമായി.