പുതിയ സ്റ്റാര്‍ ലോര്‍ഡ് 3- ഇന്‍- വണ്‍ സീലിംഗ് ലൈറ്റുകള്‍ ക്രോംപ്ടണ്‍ വിപണിയിലിറക്കി

ന്യൂഡൽഹി: ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, സ്റ്റാര്‍ ലോര്‍ഡ് 3-ഇന്‍-വണ്‍ റിസൈഡ്‌സ് പാനലുകള്‍ വിപണിയിലറക്കി. കഴിഞ്ഞ വര്‍ഷം, ക്രോംപ്ടണ്‍, സ്റ്റാര്‍ ലോര്‍ഡ് സീലിംഗ് ലൈറ്റുകള്‍ അവതരിപ്പിച്ചിരുന്നു. ഒരു ഉല്‍പ്പന്നത്തില്‍ തന്നെ മൂന്നു വ്യത്യസ്ത ഷെയ്ഡുകളിലുള്ള വെള്ള വെളിച്ചം മള്‍ട്ടി ലൈറ്റിംഗ് അനുഭവമാണ് നല്കുക.

മൂന്ന് വ്യത്യസ്ത വര്‍ണങ്ങളിലുള്ള വെള്ള നിറമാണ് 3- ഇന്‍- വണ്‍ ലൂമെന്‍ നല്കുന്നത്. കൂള്‍ വൈറ്റ്, വാം വൈറ്റ്, നാച്ചുറല്‍ വൈറ്റ് എന്നിവയാണ് വ്യത്യസ്ത നിറങ്ങള്‍. 100 ലൂമെന്‍- വാട്ട് എല്‍ഇഡികള്‍ കുറഞ്ഞ വൈദ്യുതിയിലും മികച്ച വെളിച്ചം നല്കുന്നു.

ലൈറ്റ് ഓഫാക്കിയാല്‍ പോലും വൃത്തവും ചരവും രൂപങ്ങള്‍ ദൃശ്യമാകുന്ന 10 എംഎം അള്‍ട്രാ സ്ലിം ആണ് പുതിയ സ്റ്റാര്‍ ലോര്‍ഡ് 3- ഇന്‍-വണ്‍.

സ്റ്റാര്‍ ലോഡ് 3-ഇന്‍-വണ്‍ റീസെസ്ഡ് പാനല്‍ 5 വാട്‌സോടുകൂടിയ നാലിഞ്ച് സൈസിന്റെ വില 650 രൂപയാണ്. 10 വാട്‌സും 5 ഇഞ്ചും ഉള്ളതിന് വില 850 രൂപയും 15 വാട്‌സും 6 ഇഞ്ചും വലിപ്പം ഉള്ള പാനലിന്റെ വില 1050 രൂപയുമാണ്.

സീലിംഗ് ലൈറ്റുകള്‍ മുറികളെ മനോഹരമാക്കുന്നതോടൊപ്പം മാനസികാവസ്ഥയെപ്പോലും ഗുണപരമായി സ്വാധീനിക്കുമെന്ന് ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് വൈസ് പ്രസിഡന്റ് വിശാല്‍ കൗള്‍ പറഞ്ഞു. ലാംപ്, ബാറ്റണ്‍, വ്യത്യസ്ത പാനലുകള്‍, ഡൗണ്‍ ലൈറ്റുകള്‍ എന്നിങ്ങനെ എല്‍ഇഡി വിഭാഗത്തില്‍ വിവിധങ്ങളായ കാഴ്ചകളാണ് ക്രോംപ്ടണ്‍ ലഭ്യമാക്കുന്നത്.

വാട്ടര്‍ ഹീറ്ററുകള്‍, പൊടികളയുന്ന ഫാന്‍, ആന്റി ബാക്ടീരിയല്‍ എല്‍ഇഡി ബള്‍ബ്, എയര്‍ കൂളര്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഇലക്ട്രിക് കെറ്റില്‍, അയണിംഗ് മെഷീന്‍ എന്നിവയാണ് ക്രോംപ്ടണ്‍-ന്റെ മറ്റ് ഉല്പന്നങ്ങള്‍.