
കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിയിൽ പട്ടികവർഗ വിഭാഗക്കാർക്ക് കാർഷിക യന്ത്രങ്ങളും ഭക്ഷ്യ സംസ്‌കരണ യന്ത്രങ്ങളും 40 മുതൽ 60 ശതമാനം വരെ സബ്‌സിഡിയോടെ ലഭിക്കും.
അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് 80 ശതമാനം സബ്‌സിഡി ലഭിക്കും. കൊയ്ത്തുമെതി യന്ത്രം, ട്രാക്ടറുകൾ, പവർ ടില്ലർ, ഗാർഡൻ ടില്ലർ, സ്‌പ്രേയറുകൾ, ഏണികൾ, വീൽ ബാരോ, കൊയ്ത്ത് യന്ത്രം, ഞാറുനടീൽ യന്ത്രം, നെല്ലു കുത്ത് മിൽ, ഓയിൽ മിൽ, ഡ്രയറുകൾ, വാട്ടർ പമ്പ് തുടങ്ങിയവ പദ്ധതി പ്രകാരം വാങ്ങാം. agrimachinery.nic.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഫോൺ: 04812561585, 9446979425.
0 Comments