ഷൂട്ടിങ് ബോൾ ടീമിന് യാത്രയയപ്പ് നൽകി

കോഴിക്കോട്: ഈ മാസം 12 മുതൽ 14 വരെ മഹാരാഷ്ട്രയിലെ നന്ദ്ഗാവിൽ നടക്കുന്ന ദേശീയ ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന ടീമംഗങ്ങൾക്ക് കേരള ഷൂട്ടിങ് ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് റയിൽവെ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി.

കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ ജഴ്സി വിതരണം ചെയ്തു. പി. ഷഫീഖ്, കെ.എം സജയൻ, സി.ടി ഇൽയാസ്, പി.എം അക്ഷയ് രാജ് എന്നിവർ സംസാരിച്ചു. 

ചിത്രം: ദേശീയ ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന ടീമിന് റയിൽവെ സ്റ്റേഷനിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ ജഴ്സി വിതരണം ചെയ്യുന്നു.