ഷൂട്ടിങ് ബോൾ: കേരളത്തെ അക്ഷയ് രാജ് നയിക്കും

കോഴിക്കോട്: നവംബർ 12 മുതൽ 14 വരെ മഹാരാഷ്ട്രയിലെ നന്ദ്ഗാവിൽ നടക്കുന്ന ദേശീയ ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന ആൺകുട്ടികളുടെ ടീമിനെ പി. എസ്. എ നന്മണ്ടയുടെ പി. എം അക്ഷയ് രാജ് നയിക്കും. 

ടീം അംഗങ്ങൾ: എസ്.അഥീവ്, നോയൽ ഷിജോ, നഫൽ കലാം, എം. കെ നിവേദ് കൃഷ്ണ, പി.ഹരികൃഷ്ണൻ, പി. പി ദിൽദേവ്, ആർ. എസ് അലൻ കൃഷ്ണ, എം. എസ് നിരഞ്ജൻ, വി. ആകാശ്.

കോച്ച്: പി. ഷഫീഖ്. മാനേജർ: ശിവ ഷൺമുഖൻ.