സൗദിയിൽ അപകടത്തിൽ മരിച്ച നഴ്സുമാരുടെ മൃതദേഹം എത്തിക്കാൻ നടപടി തുടങ്ങി- കേന്ദ്ര മന്ത്രി വി. മുരളീധരൻ

കൊച്ചി: സൗദി അറേബ്യയിലെ നജ്റാനിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സുമാരായ ഷിൻസിയുടെയും അശ്വതിയുടെയും മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ ഇന്ത്യൻ കോൺസുലേറ്റ്  വേഗത്തിലാക്കിയതായി വിദേശകാര്യ സഹമന്ത്രി  വി.മുരളീധരൻ അറിയിച്ചു. മൃതദേഹങ്ങൾ നജ്റാനിലെ പ്രധാന ആശുപത്രിയിലേക്ക് മാറ്റി.

വി.മുരളീധരൻ്റെ നിർദേശത്തെ തുടർന്നാണ് ജിദ്ദയിലെ കോൺസുൽ ജനറൽ നടപടികൾ വേഗത്തിലാക്കാൻ ഇടപെട്ടത്. സൗദി വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കോൺസുൽ ജനറൽ ചർച്ച നടത്തി. ഇന്ത്യൻ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥർ  നജ്റാനിലെത്തിയിട്ടുണ്ട്.

പരുക്കേറ്റ മറ്റ് മലയാളികളുടെ ചികിൽസയടക്കമുള്ള കാര്യങ്ങൾ ഇന്ത്യൻ ഉദ്യോഗസ്ഥർ നേരിട്ട് വിലയിരുത്തുമെന്നും വി. മുരളീധരൻ അറിയിച്ചു