ഉൾപുളകം

അമിത്രജിത്ത്

 

അന്നു രാത്രിയിൽ വൈകി വന്നുവോ

ഏതോ കോണിൽ നിന്നും പതഞ്ഞുവോ

രാജ്യം മുഴുക്കെ ഭയന്നുവല്ലോ നിന്നെ

രണ്ടു കൊല്ലവും പേറിയല്ലോ പിന്നെ

 

ഒരുനാൾ അരികിൽ വന്നു പോയി

ചൊറിയൻ പുഴുവെന്ന് പേര് വെച്ചു

ചൊറിയൻ പുഴുവിൻ, ദൗത്യമൊന്ന്

ചൊറിയുകയെന്നും; കാലമിതെന്നും.

 

ചെറിയ പതപോലെന്റെ ഹൃത്തിൽ 

നുരഞ്ഞുപുളഞ്ഞു വെരുത്തം തീർത്തു

നിനക്ക് ഈയുലകിലെത്ര പേരുകൾ

നൽകിപോയല്ലോ മഹാരഥന്മാർ.

 

ആരോ ഉറക്കെ പറഞ്ഞ പേരാണിതും

ദിഗന്തങ്ങളിൽ മുഴങ്ങി നിൽക്കുന്നതും

ബേപ്പൂരു സുൽത്താന് സ്മരണാഞ്ജലി

നാവിന്നച്ചട്ടിനും ചൊറിയൻ പുഴുവിനും.

 

കാലമകന്നകന്നു പോയാലുമെത്രയോ

നന്മ മനസ്സും വരികളും ബാക്കിയാക്കി

പിന്നീടുദയം കൊള്ളുന്നവരന്തിച്ചു നിൽക്കെ

മുന്നേ ഗമനം തേടിയോരുൾവിളി പരക്കെ !