"പരിസ്ഥിതിക്കായ് പരസ്പരം" സെമിനാർ സംഘടിപ്പിച്ചു

കോഴിക്കോട്: കുട്ടനാട് പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഏതു നിമിഷവും ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ വേണ്ട പരിഹാര നടപടികൾ അധികൃതർ ത്വരിതപ്പെടുത്തണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച പരിസ്ഥിതി സെമിനാർ ആവശ്യപ്പെട്ടു. വേനൽ മഴയിൽ തന്നെ വെള്ളം കയറുകയും ഇനി വരാനിരിക്കുന്ന കാലവർഷത്തെ എങ്ങനെ നേരിടും എന്നോർത്ത് ആശങ്കയിലുമാണ് കുട്ടനാട്ടിലെ ജനത. ശാസ്ത്രീയമായ പരിഹാരങ്ങളോടെ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും സെമിനാർ കുടിച്ചേർത്തു.

"പരിസ്ഥിതിക്കായ് പരസ്പരം" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സെമിനാർ വിസ്‌ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന സെക്രട്ടറി ഷഹ്ബാസ് കെ അബ്ബാസ് ഉദ്ഘാടനം ചെയ്തു. മാതൃഭൂമി 'സീഡ്' പദ്ധതിയിൽ സംസ്ഥാന തലത്തിൽ മികച്ച അധ്യാപക കോർഡിനേറ്റർക്കുള്ള പുരസ്‌കാരം ലഭിച്ച മങ്കര കൃഷ്ണനുണ്ണി മാസ്റ്റർ മുഖ്യാതിഥിയായി. പ്രകൃതി സംരക്ഷണം ക്രിയാത്മകമാക്കാൻ എന്ന വിഷയത്തിൽ ദേശീയ ഹരിതസേന ജില്ലാ കോഡിനേറ്റർ ഹമീദലി വാഴക്കാടും പരിസ്ഥിതിയും നമ്മളും എന്ന വിഷയത്തിൽ മുണ്ടേരി ഹെൽത്ത് ഇൻസ്പെക്ടർ സി. പി. സലീമും പ്രസംഗിച്ചു.

ഒമർ ഹാറൂൺ, അദ്നാനുൽ ഫാരിസ് അരിമ്പ്ര, വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ അസ്ഹർ ചാലിശ്ശേരി, റസീൽ മദനി കാളികാവ്, സഹൽ ആദം തുടങ്ങിയവർ സംസാരിച്ചു.