9.78 ലക്ഷം രൂപ പ്രാരംഭ വിലയില്‍ എംജി മോട്ടോറിന്റെ ആസ്റ്റര്‍ വിപണിയില്‍

ന്യൂഡൽഹി: ഇന്ത്യയിലെ പ്രഥമ പേഴ്‌സണല്‍ എഐ അസിസ്റ്റന്റ്, മിഡ്‌സൈസ് എസ് യുവിയായ എംജി ആസ്റ്റര്‍, 9.78 ലക്ഷം രൂപ പ്രാരംഭ വിലയില്‍, എംജി മോട്ടോര്‍ ഇന്ത്യ അവതരിപ്പിച്ചു.

സാങ്കേതിക തികവും മികവുറ്റ രൂപകല്പനയും ആസ്റ്ററിനെ, പ്രീമിയം മിഡ്‌സൈസ് എസ് യു വി വിഭാഗത്തിലേയ്ക്ക് ഉയര്‍ത്തുന്നു. സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട് ഷാര്‍പ്പ് വേരിയന്റുകളില്‍ ഉപഭോക്താവിന് തെരഞ്ഞെടുക്കാം. വാറന്റി എക്‌സ്റ്റന്‍ഷന്‍, പ്രൊട്ടക്റ്റ് പ്ലാന്‍ എന്നീ ഓണര്‍ഷിപ്പ് പാക്കേജും ഉണ്ട്.

ഒരു ലക്ഷം കിലോമീറ്റര്‍ വരെ കണക്കാക്കിയപ്പോള്‍ കിലോമീറ്ററിന് കേവലം 47 പൈസ മാത്രമാണ് ആസ്റ്ററിന്റെ ചെലവ്. 3-60 പ്രോഗ്രാം വിഭാഗത്തിലാണ് ആസ്റ്റര്‍ എത്തുന്നത്.

മൂന്നു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ഉപഭോക്താക്കള്‍ക്ക്, എക്‌സ്- ഷോറൂം വിലയുടെ 60 ശതമാനം ബൈബാക്ക് പ്ലാനില്‍ ഉറപ്പു നല്കുന്നു. ഇതിന്റെ നടത്തിപ്പിനായി എംജി ഇന്ത്യ, കാര്‍ദേഖോ യുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ആസ്റ്റര്‍ ഇടപാടുകാര്‍ക്ക് ഇത് പ്രത്യേകമായി ലഭിക്കും.

ഫീച്ചറുകളാല്‍ സമൃദ്ധവും സാങ്കേതിക വിദ്യയാല്‍ മികച്ചതുമായ ഉല്പന്നമാണ് ആസ്റ്റര്‍ ഇന്ത്യ ലഭ്യമാക്കുന്നതെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും എംഡിയുമായ രാജീവ് ഛാബാ പറഞ്ഞു.

എംജിയുടെ ആഗോള രൂപകല്പനാ ചാതുര്യത്തോടെ എത്തുന്ന ആസ്റ്റര്‍, സ്മാര്‍ട്ടിനും ഷാര്‍പ്പിനും 80-ലേറെ കണക്ടഡ് കാര്‍ ഫീച്ചേഴ്‌സുകള്‍ ഉണ്ട്. ഒക്ടോബര്‍ 21-ന് ബുക്കിങ്ങ് ആരംഭിക്കും. നവംബറില്‍ വിതരണം തുടങ്ങും. ടെസ്റ്റ് ഡ്രൈവിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.mgmotor.co.in.