നഗരം കീഴടക്കി ഉണ്ണികളുടെ ഘോഷയാത്ര

മണ്ണാർക്കാട്: ഒരു നൂറ്റാണ്ട് പിന്നിട്ട മണ്ണാർക്കാട് ജിഎംയുപി സ്കൂളിലെ കുരുന്നുകൾ സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വാർഷികം വിപുലമായ രീതിയിൽ ആഘോഷിച്ചു.

സ്വാതന്ത്ര്യ ചരിത്രത്തിലെ വൈവിധ്യമാർന്ന ഏടുകൾ പുനരാവിഷ്കരണം ചെയ്തു കൊണ്ടുള്ള പരിപാടികളും ചെണ്ടമേളയുടെ അകമ്പടിയും സമര നേതാക്കളുടെ വേഷപ്പകർപ്പും പ്ലക്കാർഡുകൾ ഏന്തിയ കുരുന്നുകളുടെ ചുവടുവെപ്പും ഘോഷയാത്രക്ക് നിറപ്പകിട്ടു ചാർത്തി. മണ്ണാർക്കാട് ബസ്റ്റാന്റിനു പരിസരത്ത് വെച്ച് കുട്ടികൾ നാത്തിയ 'ഒരേ ഒരിന്ത്യ ഒരറ്റ ജനത' ഫ്ലാഷ് മോബ് ഹൃദയം കവർന്നു.

ശിരസ്സ് തറയിലമർത്തി നിസ്കരിക്കുന്ന മുസൽമാനും കുരിശു വരച്ചു പ്രാർത്ഥിക്കുന്ന ക്രിസ്ത്യാനിയും മുപ്പത്തി മുക്കോടി ദൈവങ്ങളെ ആരാധിക്കുന്ന ഹിന്ദുവും മറ്റുള്ള സകലരും ധർമ്മചക്രാങ്കിതമായ ത്രിവർണ്ണ പതാകയ്ക്ക് കീഴിൽ ഒരൊറ്റ മനസ്സും ഒരൊറ്റ ജനതയുമാണ് എന്ന സന്ദേശം പകർന്നു നൽകി.

മണ്ണാർക്കാട് എംഎൽഎ അഡ്വ. എൻ ഷംസുദ്ദീൻ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സക്കീർ മുല്ലക്കൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിം കമ്മറ്റി ചെയർമാൻ ഹംസ കുറുവണ്ണ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി. ഷഫീഖ് റഹ്മാൻ , കൗൺസിലർമാരായ റജീന, പുഷ്പനന്ദ്, യൂസുഫ് ഹാജി, അരുൺ കുമാർ പാലക്കുറുശ്ശി , സമീർ വാളക്കാടൻ, കെ. മൻസൂർ, പിടിഎ പ്രവർത്തക സമിതി അംഗങ്ങളായ പി. ഖാലിദ്, സമദ് പൂവ്വക്കോടൻ, ഷമീർ നമ്പിയത്ത്, കെ.പി അഷാഫ്, ശിവൻ, ഫിറോസ് , സി.കെ അഫ്സൽ, അസീസ് എം.കെ, എസ്.ആർ.ജി കൺവീനർ പി. മനോജ് ചന്ദ്രൻ , സ്റ്റാഫ് സെക്രട്ടറി സഹീറ ബാനു തുടങ്ങിയവർ ആശംസ നേർന്നു.

കാലത്ത് 8.45ന് സ്കൂൾ അങ്കണത്തിൽ വെച്ച് നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ പതാക ഉയർത്തി. പ്രധാനാധ്യാപകൻ സി. നിരായണൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

ഘോഷയാത്രക്കു ശേഷം സ്കൂൾ അങ്കണത്തിൽ വെച്ച് കുട്ടികളുടെ വൈവിധ്യമാർന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ അരങ്ങേറി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന വിതരണവും നടത്തി.