ചിക്കൻ വ്യാപരികൾ കടയടച്ച് പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട് : ചിക്കൻ ഹോൾസൈൽ മേഖലയിലെ അനിയന്ത്രിതമായ വില വർദ്ധനവിൽ പ്രതിഷേധിച്ച് ജില്ലയിലെ കോഴി വ്യാപരികൾ കടയടച്ച് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി ജില്ലാ ഭാരവാഹികൾ അറിയിച്ചു.

രണ്ടാഴ്ച്ചക്കിടയിൽ 80 രൂപയോളം ആണ് കോഴിക്ക് വില കൂടിയിട്ടുള്ളത്. ഈ കാരണം കൊണ്ട് ചില്ലറ വ്യാപാരികളും ഉപഭോക്താക്കളും തമ്മിൽ നിരന്തര വാക്കുതർക്കങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കോവിഡിന്റെ പ്രതിസന്ധി ഘട്ടത്തിലും അനിയന്ത്രി തമായി കച്ചവടക്കാർ വില കൂട്ടി ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നിങ്ങനെ ധാരാളം അപരാതങ്ങൾ വ്യാപാരികൾക്ക് നേരെ ഉന്നയിക്കപ്പെടുന്ന ഈ സന്ദർഭത്തിൽ വ്യാപാരികൾക്ക് കടയച്ചു സമരം ചെയ്യുക എന്നതിൽ പരം വേറെ വഴി ഇല്ലാ എന്നും സംഘടനാ നേതാക്കളായ കെ.വി റഷീദും, വി.പി മുസ്തഫയും അറിയിച്ചു.