ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ; കൂടുതൽ പാകിട്ടോടെ ദുബായ്

ദുബായ്: ദുബായിയുടെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി സമ്മാന പെരുമഴയുമായി ഷോപ്പിങ് ഫെസ്റ്റിവൽ 15ന് തുടങ്ങുന്നു. എക്സ്പോ 2020 യും യു.എ.ഇയുടെ 50 -ാം വാർഷികവും നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ പകിട്ടോടെയാണ് ഡി.എസ്.എഫിന്റെ വരവ്. ജനുവരി 29 വരെയാണ് ഇരുപത്തിയേയാം എഡിഷൻ നടക്കുക.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികൾ നഗരത്തിലുള്ളതിനാൽ അവരെ കൂടി ലക്ഷ്യമിട്ടുള്ള പരിപാടികളാണ് ഇക്കുറി.

ലോകോത്തര വിനോദ പരിപാടികൾ, സ്റ്റേജ് ഷോകൾ, നറുക്കെടുപ്പ് തുടങ്ങിയവയുണ്ടാകും. ഭാഗ്യശാലികൾക്ക് കൈനിറയെ സമ്മാനം നേടാനുള്ള അവസരം കൂടിയുണ്ട്. ദുബൈ ഫെസ്റ്റിവൽസും റീട്ടെയിൽ എസ്റ്റാബ്ലിഷ്മെൻറുമാണ് സംഘാടകർ.

തത്സമയ സംഗീത പരിപാടികൾ, ഡ്രോൺ ഷോ, വെടിക്കെട്ട് പ്രദർശനം, പ്രമോഷൻ ഓഫറുകൾ എന്നിവ ഡി.എസ്.എഫിന് മിഴിവേകും.

ലോകത്തിന് മുന്നിൽ ദുബൈയുടെ വാതിലുകൾ തുറന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് മികച്ചൊരു ഷോപ്പിങ് അനുഭവമായിരിക്കും ഡി.എസ്.എഫ് സമ്മാനിക്കുക എന്ന് ദുബൈ ഫെസ്റ്റിവൽ ആൻഡ് റിട്ടെയിൽ എസ്റ്റാബ്ലിഷ് മെൻറ് സി.ഇ.ഒ അ്മദ് അൽ ഖാജ പറഞ്ഞു. സംരംഭകർക്കും സ്ഥാപനങ്ങൾക്കും കൂടുതൽ ഉണർവ് നൽകുന്നതായിരിക്കും ഫെസ് റ്റിവലെന്നും അദ്ദേഹം പറഞ്ഞു.

റാക് ബാങ്ക്, മാസ്റ്റർകാർഡ്, അൽ ഫുത്തൈം ഗ്രൂപ്, എമാർ, എമിറേറ്റ്സ്, മാജിദ് അൽ ഫുത്തം, നഖീൽ തുടങ്ങിയ വമ്പൻ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് ഡി.എസ്.എഫ് ഇത്തവണ അരങ്ങേറുക.