ഡോ. ഹുസൈൻ മടവൂരിന്റെ കൃതി ഷാർജയിൽ പ്രകാശനം ചെയ്തു

ഷാർജ: കെ എൻ എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ.ഹുസൈൻ മടവൂരിന്റെ വെള്ളിവെളിച്ചം എന്ന ഗ്രന്ഥം ഷാർജാ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് ടി.എൻ പ്രതാപൻ എം.പി. പ്രകാശനം ചെയ്തു. നവാസ് പൂനൂർ ഏറ്റുവാങ്ങി.

ബഷീർ തിക്കോടി, പ്രൊഫ. കെ.കെ. ഗീത കുമാരി, കെ.വി. ഷംസുദ്ദീൻ, എ.എ.കെ. മുസ്തഫ, എം.പി. ഷംലാൽ, ഡോ. എ.ഐ. അബ്ദുൽ മജീദ് സലാഹി, ലിപി അക്ബർ തുടങ്ങിയവർ സംസാരിച്ചു. 

ലോക്ഡൗൺ കാലത്ത് പള്ളികൾ അടഞ്ഞ് കിടന്ന ആറ് മാസക്കാലം വെള്ളിയാഴ്ചകളിൽ ഓൺലൈൻ ആയി നടത്തിയ ഉപദേശങ്ങളുടെ സമാഹാരമാണ് പാളയം ചീഫ് ഇമാം ഹുസൈൻ മടവൂരിന്റെ വെള്ളി വെളിച്ചം.

കോഴിക്കോട്ടെ ലിപി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.