ഹൃദയത്തിന്റെ താളപ്പിഴകൾക്കുള്ള 'ക്രയോബ്ലേഷൻ' നൂതന ചികിത്സ കോഴിക്കോട് മെട്രോമെഡിലും

സാബിത്ത് അലി

കോഴിക്കോട്: ഹൃദയത്തിന്റെ താളപ്പിഴകൾക്കുള്ള നൂതന ചികിത്സയായ 'ക്രയോബ്ലേഷൻ' ചികിത്സ കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ ലഭ്യമായി തുടങ്ങി.

സംസ്ഥാനത്ത് ഇതാദ്യമാണ് 'ക്രയോബ്ലേഷൻ' ചികിത്സ സംവിധാനം ഒരുങ്ങുന്നത്. യൂറോപ്പിലും അമേരിക്കയിലും കണ്ടു വരുന്ന നൂതന ചികിത്സാ രീതിയായ 'ക്രയോബ്ലേഷൻ' മെട്രോമെഡിൽ സജ്ജീകരിച്ചു.

ഹൃദയത്തിന്റെ താളപ്പിഴകൾക്കുള്ള ചികിത്സ ഇപ്പോഴും വൈദ്യശാസ്ത്രത്തിന്റെ പിടിയിൽ ഒതുങ്ങാത്ത ഒന്നാണ്. പല താളപ്പിഴകളും പൂർണ്ണമായി ചികിത്സിച്ച് ഭേദപ്പെടുത്തുവാൻ കഴിയാത്തതു മൂലം ജീവിതകാലം മുഴുവനും ഈ രോഗികൾ മരുന്ന് കഴിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. പ്രത്യേകിച്ച് 'ആട്രിയൽ ഫിബ്രില്ലേഷൻ' എന്ന താളപ്പിഴവ് ഇന്ന് മുതിർന്നവരിൽ വളരെ കൂടുതലായി കണ്ടു വരുന്നു. ഇതിനുള്ള ചികിത്സ വളരെ സങ്കീർണ്ണമാണ്. ഇത്തരം രോഗികൾക്ക് പക്ഷാഘാതം ഉണ്ടാകുവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. എന്നാൽ ഇതിന് പരിഹാരമായി 'ക്രയോബ്ലേഷൻ' എന്ന നൂതന ചികിത്സ അമേരിക്കയിലും യൂറോപ്പിലും ലഭ്യമാണ്. എന്നാൽ ഇന്ത്യയിൽ ഇത് ആദ്യമായാണ് ലഭ്യമാകുന്നത്.

ക്രയോബ്ലേഷൻ ചികിത്സ ഓപ്പറേഷൻ ഇല്ലാതെ ഒരു പിൻഹോൾ വഴി ചെയ്യുന്ന രീതിയാണ്. ലോകത്തിലെ മുൻനിരയിലുള്ള അമേരിക്കൻ മെഡിക്കൽ കമ്പനി ആയ മെഡിട്രോണിക് കമ്പനിയാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. മെഡിട്രോണിക്കിന്റെ ജർമൻ ടെക്നിക്കൽ ടീമിന്റെയും ജർമ്മനിയിൽ നിന്നുള്ള കാർഡിയോളജിസ്റ്റുകളുടെയും സാങ്കേതിക സഹായത്തോടെ ഇലക്ട്രോ ഫിസിയോളജിസ്റ്റ് ഡോ. അരുൺ ഗോപിയാണ് മെട്രോമെഡിൽ ഈ സംവിധാനം സജ്ജീകരിച്ചത്.

ഹൃദയമിടിപ്പിന്റെ താളപ്പിഴവുകളാൽ ദുരിതമനുഭവിക്കുന്ന ഒട്ടേറെ രോഗികൾക്ക് പ്രതീക്ഷ നൽകുന്ന ഒരു നൂതന ചികിത്സാ സംവിധാനമാണ് 'ക്രയോബ്ലേഷൻ' എന്ന് മെട്രോമെഡ് ചെയർമാനും ചീഫ് കാർഡിയോളജിസ്റ്റുമായ ഡോ. മുഹമ്മദ് മുസ്തഫ അഭിപ്രായപ്പെട്ടു.

ഡോ. മുഹമ്മദ് ഷലൂബ് (മെഡിക്കൽ ഡയറക്ടർ), ഡോ. പി.വി. ഗിരീഷ് (സീനിയർ കാർഡിയോളജി ആൻഡ് ഡയറക്ടർ ഹാർട്ട് ഫെർ), ഡോ. അശ്വൻ പോൾ കാർഡിയോളജിസ്റ്റ്, ഡോ. നിയാസ് കെ. നസീർ (കാർഡിയോളജിസ്റ്റ്) എന്നിവർ പങ്കെടുത്തു.