സിപിഎം അക്രമം: കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മൂന്നിയൂർ: ചേളാരിയിൽ സി പി എം പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച ബോർഡുകളും കൊടിമരങ്ങളും പോലീസ് നോക്കി നിൽക്കെ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് മൂന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചേളാരിയിൽ പ്രകടനം നടത്തി.

ഡി.സി.സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, മണ്ഡലം പ്രസിഡന്റ് കെ. മൊയ്തീൻക്കുട്ടി, സി.കെ. ഹരിദാസൻ, പി.വി. അഷ്റഫ് എന്ന ബിച്ചു, മൊയ്തീൻ മൂന്നിയൂർ, ഷൗകത്ത് മുള്ളുങ്ങൽ, എം.പി. മുഹമ്മദ്ക്കുട്ടി, എ.വി. അക്ബറലി, ഒ.പി. അസീസ്, കെ.വിജയൻ, എൻ. പങ്ങൻ, കെ.പി. മുഹമ്മദ്, വാക്കതൊടിക മുസ്തഫ എന്നിവർ നേതൃത്വം നൽകി.