സഹകരണ ബാങ്കുകളെ സംബന്ധിച്ചു ആർ.ബി.ഐ നിരത്തുന്ന വാദങ്ങൾ നിലനിൽക്കുന്നതല്ല- മനയത്ത് ചന്ദ്രൻ

വടകര: സഹകരണ ബാങ്കുകളെ സംബന്ധിച്ചു ആർ.ബി.ഐ നിരത്തുന്ന വാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അഭിപ്രായപ്പെട്ടു.

കേരളത്തിൽ സർവ്വതല സ്പർശ്ശിയായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സഹകരണ മേഖല. ആർ.ബി.ഐ യുടെ നിർദേശങ്ങൾ സുപ്രിം കോടതി പോലും തള്ളിയതാണ്. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി നിലവിലുണ്ട്. അതിനു വിരുദ്ധമായി തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളാണ് ആർ.ബി.ഐ നടത്തുന്നതെന്നും മനയത്ത് ചന്ദ്രൻ പറഞ്ഞു.

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ(കെ സി ഇ സി)വടകര താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പും വിദ്യാഥികൾക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

താലൂക്ക് പ്രസിഡന്റ് പി. പി. പ്രസീത്കുമാർ അധ്യക്ഷത വഹിച്ചു. എ.ടി ശ്രീധരൻ ഉപഹാര സമർപ്പണവും അയാടത്തിൽ രവീന്ദ്രൻ അനുമോദനവും സി.പി. രാജൻ സ്മരണാഞ്ജലിയും നടത്തി.

പി. രമേശ്‌ബാബു, കെ. ശിവകുമാർ, മലയിൽ ബാലകൃഷ്ണൻ, ടി. കെ ഷെരീഫ്, ഒ. പി ചന്ദ്രൻ, കെ. എം നാരായണൻ, ബാബുരാജ്. പി തുടങ്ങിയവർ സംസാരിച്ചു.

സെക്രട്ടറി ബി.കെ ഗിരീഷ് സ്വാഗതവും സി. കെ രാജീവൻ നന്ദിയും പറഞ്ഞു.