ഔഡി ക്യു 5-ന്റെ ബുക്കിംഗ് ആരംഭിച്ചു

ന്യൂഡൽഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ, പുതിയ ഔഡി ക്യു 5-ന്റെ ബുക്കിംഗ് ആരംഭിച്ചു. രണ്ടു ലക്ഷം രൂപയാണ് ബുക്കിംഗ് തുക.

പ്രൗഢമായ രൂപ കല്പനയോടെയാണ് ഔഡി ക്യു 5 എത്തുന്നത്. മികച്ച ഡൈനാമിക്‌സ് പിന്തുണയുള്ള അതിന്റെ ഡ്രൈവിംഗ് സവിശേഷത ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവാണ്. 8.26 സെ.മി (ആര്‍ 19) 5 ഡബിള്‍- സ്‌പോക്ക് അലോയ് വീലുകള്‍, പാര്‍ക്ക് അസിസ്റ്റ്, സെന്‍സര്‍ നിയന്ത്രിത കംഫര്‍ട്ട് കീ, ബ്ലാക്ക് പിയാനോ ലാക്വറിലുള്ള ഔഡി എക്‌സ്‌ക്ലൂസിവ് ഇന്‍ലേകള്‍, വിര്‍ച്വല്‍ കോക്പിറ്റ് പ്ലസ്, ബി ആന്‍ഡ് ഒ പ്രീമിയം 3 ഡി സൗണ്ട് സിസ്റ്റം എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

ഔഡി ക്യു 5-ന്റെ നാലു വീലുകളിലും ഡാമ്പിംഗ് നിയന്ത്രണത്തോടുകൂടിയ സസ്‌പെന്‍ഷന്‍ ആണുള്ളത്. കരുത്തുള്ള 2.0 എല്‍ ടിഎസ്എസ്‌ഐ എഞ്ചിനോടു കൂടിയ ഔഡി ക്യു 5 പുതിയൊരു ഡ്രൈവിംഗ് അനുഭവമായിരിക്കും.

വെര്‍ട്ടിക്കല്‍ സ്ട്രട്ടുകളുള്ള സിംഗിള്‍ ഫ്‌ളെയിം ഗ്രില്‍, റീഡിസൈന്‍ ചെയ്ത ബംബറുകള്‍ എന്നിവയും ശ്രദ്ധേയമാണ്.

ഔഡി ക്യു 5, ടിഎഫ്എസ്‌ഐ 249 എച്ച്പിയും 370 എന്‍എം ടോര്‍ഖുമാണ് ഉല്‍പ്പാദിപ്പിക്കുക. പ്രീമിയം പ്ലസ് ടെക്‌നോളജി എന്നീ രണ്ടു വേരിയന്റുകളില്‍ ലഭ്യം. ഡ്രൈവിംഗിന്റെ കൂടുതല്‍ സുരക്ഷിതത്വത്തിനായ റിയര്‍ സൈഡ് എയര്‍ ബാഗുകള്‍ ഉള്‍പ്പെടെ എട്ട് എയര്‍ ബാഗുകളാണുള്ളത്. www.audi.in വെബ് സൈറ്റിലൂടെയും ഔഡി ഇന്ത്യ ഡീലര്‍ഷിപ്പിലൂടെയും ബുക്കു ചെയ്യാം.

ഔഡി ക്യു 5 തങ്ങളുടെ 9-ാമത്തെ ഉല്പന്നമാണെന്ന് ഔഡി ഇന്ത്യ തലവന്‍ ബല്‍ബീര്‍ സിങ്ങ് ധില്ലന്‍ അറിയിച്ചു.