26-മത് സംസ്ഥാന സീനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം

കോഴിക്കോട്: 26-മത് കേരള സംസ്ഥാന സീനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിന് കോഴിക്കോട് ദേവഗിരി കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. ചാമ്പ്യൻഷിപ്പ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു.

ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി എ. കെ. മുഹമ്മദ് അഷ്റഫ്, ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് ടി.പി അബ്ദുൽ ഷെഫീഖ്, ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, മനയത്ത് ചന്ദ്രൻ, സോഫ്റ്റ്ബോൾ അസോസിയേഷൻ ഇന്ത്യയുടെ ജോയിന്റ് സെക്രട്ടറി അലക്സ് എ ജോൺസൺ, സംസ്ഥാന സോഫ്റ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി അനിൽ എ ജോൺസൺ, ഓർഗനൈസിംഗ് സെക്രട്ടറി ഹിഷാം എ.എസ് തുടങ്ങിയവർ സംസാരിച്ചു.

നിരവധി ദേശീയ, അന്തർദേശീയ സോഫ്റ്റ്ബോൾ താരങ്ങൾ വിവിധ ജില്ലകൾക്ക് വേണ്ടി മത്സരിക്കുന്നുണ്ട്.

ആദ്യ ദിനത്തിൽ നടന്ന മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ ആലപ്പുഴ തിരുവനന്തപുരത്തെ (4-3), എറണാകുളം ഇടുക്കിയെ (10-0), കോഴിക്കോട് കാസറഗോഡിനെ (1-0) പരാജയപ്പെടുത്തി.

വനിതാ വിഭാഗത്തിൽ വയനാട് തിരുവനന്തപുരത്തെ (9-1), കോഴിക്കോട് തൃശ്ശൂരിനെ (8-2), എറണാകുളം പാലക്കാടിനെ (7-3) പരാജയപ്പെടുത്തി. സെമി ഫൈനൽ മത്സരങ്ങൾ ഞായറാഴ്ചയും, ഫൈനൽ മത്സരങ്ങൾ തിങ്കൾ ആഴ്ചയും നടക്കും.

ചിത്രം: കോഴിക്കോട് ദേവഗിരി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന 26-മത് കേരള സംസ്ഥാന സീനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.