x
NE WS KE RA LA
Kerala

ശ്വാസതടസം; പൂപ്പാറയിൽ നവജാത ശിശു മരിച്ചു

ശ്വാസതടസം; പൂപ്പാറയിൽ നവജാത ശിശു മരിച്ചു
  • PublishedMarch 14, 2025

ഇടുക്കി: പൂപ്പാറയിൽ 45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു. പൂപ്പാറ സ്വദേശികളായ സച്ചിൻ-മാരിയമ്മ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്ന് ആണ് ഇവർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അടിമാലി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. ശ്വാസ തടസത്തിനൊപ്പം ഫിക്സ് ഉണ്ടായതാണ് മരണകാരണം എന്ന് പ്രാഥമിക നിഗമനത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം ശാന്തൻപാറ ഗവ. ആശുപത്രിയിൽ നിന്നും 45 ദിവസത്തിന്റെ വാക്‌സിൻ എടുത്തിരുന്നു. ഇത് മൂലമാണോ മരണം സംഭവിച്ചത് എന്നും സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമേ മറ്റ് കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *