x
NE WS KE RA LA
National

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും
  • PublishedMay 5, 2025

ന്യൂഡൽഹി : വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. ഹർജികൾ ഈ മാസം 15 ന് പരിഗണിക്കാനായി മാറ്റി. എതിർ സത്യവാങ്മൂലങ്ങൾ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ ബെഞ്ചായിരിക്കും ഹര്‍ജികള്‍ പരിഗണിക്കുക. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം ആയിരിക്കുന്നത്.

വഖഫ് കേസ് താൻ വാദം കേള്‍ക്കുന്നത് തുടരുന്നില്ലെന്ന് ഇന്ന് ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. പുതിയ ബെഞ്ചിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ എതിര്‍പ്പില്ലെന്ന് കേന്ദ്രം അറിയിച്ചു. തുടര്‍ന്നാണ് മെയ് 15ലേക്ക് കേസ് മാറ്റിവെച്ചിരിക്കുന്നത്. വഖഫുമായി ബന്ധപ്പെട്ട് നിലവിലുള്ള ഉത്തരവുകള്‍ നിലനിൽക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *