നെന്മാറ കൊലപാതകം :പ്രതി ചെന്താമര അന്തവിശ്വാസത്തിനടിമ; ഇരുട്ടിൽ തപ്പി പോലീസ്

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നാട്ടുകാരും പൊലീസും ചേർന്ന് പ്രതിക്കായി തിരച്ചിൽ നടത്തി. ഇതിനിടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നെന്ന അഭ്യൂഹവും ശക്തമായിരിക്കുകയാണ്. അതുപോലെ കൊല്ലപ്പെട്ട പോത്തുണ്ടി സ്വദേശികളായ ലക്ഷ്മി, മകൻ സുധാകരൻ എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ വച്ച് നടക്കും.
ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയിൽ പരിശോധന നടത്തിയത്. ഫോൺ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ പ്രതിയെ ഉടൻ തന്നെ പിടികൂടാൻ സാധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ചെന്താമരയ്ക്കായുള്ള അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ചെന്താമരയുടെ സഹോദരനുമായി പൊലിസ് തിരുപ്പൂരിലേക്ക് തിരിച്ചു. നാല് ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
ഇന്നലെ രാവിലെയാണ് നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയൽവാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരൻ, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരൻറെ ഭാര്യ സജിതയെ 2019 ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്.
ചെന്താമര അന്ധവിശ്വാസി എന്ന് നാട്ടുകാർ. ഭാര്യയും മക്കളും തന്നോട് അകന്നുകഴിയുന്നതിന് കാരണം സജിതയും കുടുംബവും നടത്തിയ ദുര്‍മന്ത്രവാദമെന്നാണ് വിശ്വസിക്കുന്നതെന്നും. കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീയാണെന്ന് ജ്യോതിഷി പറഞ്ഞിരുന്നുവെന്നും സജിതയുടെ കൊലപാതകത്തിന് ശേഷം ഇയാൾ പൊലീസിന് മൊഴി നല്‍കിയിരുന്നു .
വീടിന്റെ പുറക് വശത്തുള്ള വാതിലൂടെ അകത്ത് കയറിയാണ് സജിതയെ അന്ന് വെട്ടിയത്. ‘നീണ്ട മുടിയുള്ള സ്ത്രീ യാണ്’ ഭാര്യ പിണങ്ങി പോകാൻ കാരണമെന്ന് ഏതോ ജോത്സ്യൻ പറഞ്ഞുവെന്ന് 5 വർഷം മുൻപ് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. സജിതയാണ് ഇതെന്ന് ഉറച്ചു വിശ്വസിച്ച ഇയാൾ സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചു പുലർത്തി. സജിതയെ വെട്ടിക്കൊന്ന അതേ രീതിയിലാണ് അതേ വീടിന്റെ മുന്നിലിട്ട് ഭർത്താവിനേയും ഓടിയെത്തിയ അമ്മയേയും വകവരുത്തിയത്.